ചണ്ഡീഗഢ് സർവകലാശാലയിലെ വിദ്യാര്‍ത്ഥിനി അയച്ചത് സ്വന്തം കുളിമുറി ദൃശ്യമാണെന്ന് പോലീസ്

ചണ്ഡീഗഢ്: ചണ്ഡീഗഢ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ പെൺകുട്ടിയുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയെയും സുഹൃത്തിനെയും മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശിൽ നിന്നാണ് സുഹൃത്തും യുവാവും അറസ്റ്റിലായത്.

അറസ്റ്റിലായ പെൺകുട്ടി സ്വന്തം അശ്ലീല വീഡിയോകൾ പകർത്തി കാമുകന് അയച്ചുകൊടുത്തതായും വിദ്യാർഥിയുടെ മൊബൈൽ ഫോണിൽ നിന്ന് മറ്റാരുടെയും അശ്ലീല വീഡിയോകൾ കണ്ടെത്തിയിട്ടില്ലെന്നും പഞ്ചാബ് എഡിജിപി ഗുർപ്രീത് ദിയോ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഹോസ്റ്റലിലെ നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ചണ്ഡീഗഢ് സർവകലാശാലയിലെ വിദ്യാർഥികൾ കാമ്പസിൽ വൻ പ്രതിഷേധം നടത്തി. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലായതോടെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു.

അറസ്‌റ്റിലായ വിദ്യാര്‍ഥിനി നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഞായാറാഴ്‌ച രാത്രിവരെ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥികളുടെ ശക്തമായ പ്രക്ഷോഭമാണ് നടന്നത്. പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ഥികളുമായി ജില്ല ഭരണകൂടവും, പൊലീസ് ഉദ്യോഗസ്ഥരും സര്‍വകലാശാല അധികൃതരും സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News