ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ; പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും മുഖ്യ പ്രാസംഗികർ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 7 വെള്ളി, 8 ശനി, 9 ഞായർ ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടത്തപ്പെടും. പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും വിവിധ ദിവസനങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും.

ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം ഉത്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ് അധ്യക്ഷത വഹിക്കും. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും സംബന്ധിക്കും.

Print Friendly, PDF & Email

Leave a Comment

More News