ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 21 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി ആളുകളില്‍ നിന്ന് അഭിനന്ദങ്ങള്‍ ലഭിക്കാനിടയുണ്ട്. ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താന്‍ സാധിക്കും. എന്നിരുന്നാലും വ്യക്തിപരമായ നഷ്‌ടങ്ങള്‍ നിങ്ങളെ വികാരഭരിതരാക്കിയേക്കാം.

കന്നി: ഇന്നത്തെ ഭൂരിഭാഗം സമയവും നിങ്ങള്‍ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ചിലവഴിക്കും. ബിസിനസുകാര്‍ ഇന്ന് ശ്രദ്ധാലുക്കളായിരിക്കണം. അല്ലെങ്കില്‍ സാമ്പത്തിക നഷ്‌ടം സംഭവിക്കാനിടയുണ്ട്. ഇന്ന് വൈകിട്ട് നിങ്ങളുടെ മനസില്‍ ഭക്തി തോന്നുകയും ആരാധന കേന്ദ്രം സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

തുലാം: നിങ്ങള്‍ക്ക് മാനസികമായി അസ്വസ്ഥതകളും വിഷമതകളും ഉണ്ടാകും. എന്നിരുന്നാലും വൈകിട്ടോടെ സന്തോഷവും സമാധാനവും അനുഭവപ്പെടും. എന്നാല്‍ നല്ല കാര്യങ്ങള്‍ മാത്രം പ്രതീക്ഷിച്ചിരിക്കരുത്. കാരണം നല്ല സമയമെന്ന് ധരിച്ചിരിക്കുന്ന സമയത്ത് മോശം കാര്യങ്ങളും സംഭവിച്ചേക്കാം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. ചുറ്റുമുള്ളവരില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്കാകും. വികാരങ്ങള്‍ക്ക് അടിമപ്പെട്ടേക്കാം. ജോലിയില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനാവും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനിടയുണ്ട്.

ധനു: നിങ്ങള്‍ക്ക് ഇന്ന് വിഷമതകള്‍ ഉണ്ടാകാനിടയുണ്ട്. എന്നിരുന്നാലും വിഷമ സമയം അധികനാൾ നിലനിൽക്കില്ല. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ ശുഭാപ്‌തി വിശ്വാസമുള്ള സമീപനം കൊണ്ട് ലളിതമാക്കി മാറ്റാൻ ശ്രമിക്കുക. ആവശ്യമുള്ള സമയത്ത് പ്രതികരിക്കുക. എന്നാൽ അനാവശ്യ സമ്മർദങ്ങളിൽ കുടുങ്ങി ഒരിക്കലും തളർന്നുപോകരുത്.

മകരം: നിങ്ങള്‍ ഇന്ന് മനോവികാരങ്ങളെ സൂക്ഷിക്കുക. വികാരഭരിതമായ സാഹചര്യങ്ങളെ ലളിതമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. കാരണം മനോവികാരങ്ങൾക്ക് അനുസരിച്ച് മുൻപോട്ട് പോയാൽ അത് അധഃപതനത്തിന് വഴിയൊരുക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ വിജയപാതയിൽ തടസമായി മാറിയേക്കും.

കുംഭം: നിങ്ങളുടെ തൊഴിലിടത്തില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും. മാത്രമല്ല വ്യക്തി ജീവിതവും തൊഴിലും വിജയകരമായി ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാനും സാധിക്കും. സാമ്പത്തികമായി പറയത്തക്ക പ്രശ്‌നങ്ങളൊന്നും തന്നെ ഇന്ന് നിങ്ങൾക്ക് ഉണ്ടാവില്ല. എന്നാൽ ചില നിസാരമായ കാര്യങ്ങളിൽ മനസ് വിഷമിച്ചേക്കാം.

മീനം: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ അവസരം ലഭിച്ചേക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏര്‍പ്പെടാനായി സമയം കണ്ടെത്തുക. ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്. നിങ്ങളുടെ കോപം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിഷമതകള്‍ ഉണ്ടാകാനിടയുണ്ട്.

മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ അതിജീവിക്കാന്‍ ശ്രമിക്കുക. ഇന്ന് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ മാതാവിന്‍റെ ആരോഗ്യ കാര്യങ്ങള്‍ നിങ്ങളെ ആകുലരാക്കിയേക്കാം.

ഇടവം: ജീവിതത്തെ കുറിച്ചുള്ള വേവലാതികള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുക. സാഹിത്യത്തോടുള്ള നിങ്ങളുടെ ആധിക്യം ഇന്ന് വര്‍ധിക്കാനിടയുണ്ട്. സന്തോഷകരമായ ഒരു യാത്ര പോവാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. കുടുംബത്തിന്‍റെ സാമ്പത്തികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള സമയം അടുത്തിരിക്കുന്നു.

മിഥുനം: നിങ്ങൾക്ക് ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. ഇഷ്‌ടമുള്ളവരെ കണ്ടുമുട്ടുന്നതിലൂടെ കൂടുതല്‍ സന്തോഷം ലഭിക്കും. ജോലിയില്‍ കൂടുതല്‍ ഊര്‍ജസ്വലരാവാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക അല്ലെങ്കില്‍ സാമ്പത്തിക നഷ്‌ടം ഉണ്ടായേക്കാം.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം സന്തോഷം അനുഭവപ്പെടും. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ധാരാളം സമയം ചെലവിടാന്‍ സാധിക്കും. കുടുംബത്തോടൊപ്പം വിനോദ യാത്ര പോവാന്‍ തീരുമാനമെടുക്കും. നിങ്ങളുടെ പങ്കാളിയോട് കൂടുതല്‍ സ്‌നേഹത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്കാകും.

Print Friendly, PDF & Email

Leave a Comment

More News