കാനഡയില്‍ വിക്ടോറിയ ഐലൻഡ് ടസ്‌കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി

കാനഡ: വിക്ടോറിയ ഐലൻഡ് ടസ്‌കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ഇരുന്നൂറോളം മലയാളികൾ ആഘോഷത്തില്‍ പങ്കെടുത്തു. സാനിച് മേയർ ഫ്രെഡ് ഹെയ്ൻസ് ആയിരുന്നു വിശിഷ്ടാതിഥി. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ഇമ്മട്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ്യയും വടം വലി മത്സരവും നടത്തി. കായിക പ്രതിഭകളെ മേയർ പുരസ്‌കാരം നൽകി ആദരിച്ചു. ഓണാഘോഷം വിജയകരമാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിൽപ്പെട്ടവരും ആദരവ് ഏറ്റുവാങ്ങി.

ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന സ്ഥലമാണ് വിക്ടോറിയ ഐലൻഡ്. കേരത്തിന്റെ അതേ ഭൂപ്രകൃതിയാണ് ഇവിടെ. കാനഡയിലെ ഏറ്റവും നല്ല കാലാവസ്ഥ ഉള്ളതും ഇവിടെ തന്നെയാണ്. ഇവിടെ സംഘടിപ്പിച്ച ഓണാഘോഷം മലയാളികൾക്ക് കേരളത്തിലെ ഓണത്തിന്റെ സ്മരണ തന്നെയാണ് നൽകിയത്.

കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി ധാരാളം കുട്ടികൾ പ്രതിവർഷം വിക്ടോറിയ ഐലൻഡിലെത്താറുണ്ട്. വിവിധ തരം കായിക പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ഈ പ്രവർത്തനങ്ങളെല്ലാം ആളുകളെ ജാതി മതഭേദമന്യേ ഒന്നിപ്പിക്കുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News