പട്ടി പുരാണം (ഓട്ടം തുള്ളല്‍): ജോണ്‍ ഇളമത

പട്ടികളങ്ങനെ
പലവിധമിങ്ങനെ!
കൊടിച്ചിപട്ടി, കില്ലപ്പട്ടി,
കടിയമ്പട്ടി, കടുവാപ്പട്ടി!

ഗര്‍ഭനിരോധന
ഗുളികളില്ല
വന്ധ്യനിരോധന-
മാര്‍ഗ്ഗവുമില്ല
പെറ്റുപെരുകും പട്ടികള്‍
പന്നികളേപ്പോല്‍!

പട്ടികളെല്ലാം
പെറ്റുകിടക്കും
വഴിയരുകിലും
വാഴത്തോപ്പിലും

തിന്നുകുടിക്കാ-
തെങ്ങനെ കഴിയും?
പട്ടിണിയോടെ പാവങ്ങള്‍
ചുറ്റിനടക്കും പെരുവഴിയെങ്ങും

എച്ചിലുതിന്നു
നടക്കും പട്ടി
നാറിയതൊക്കെ
തിന്നും പട്ടി!
പട്ടികളെ കണ്ടാല്‍
പകവീട്ടും പട്ടികള്‍!

ഒരു പട്ടിക്ക് മറ്റൊരു
മറ്റൊരു പട്ടി, ശത്രൂ!
കടിയമ്പട്ടി കുരക്കില്ല
കുരക്കും പട്ടി കടിക്കില്ല

കടിക്കും മുമ്പ്
കുരക്കും പട്ടി
വൈരാഗ്യമതവര്‍ക്കില്ല
നിലനില്‍പ്പിനുമാത്രം
കടിക്കും പട്ടി!

പേയുണ്ടന്നറിയില്ല
ഒരു പട്ടിക്കും!
പേപിടക്കും പട്ടിക്ക്
പച്ചയിറച്ചീടെ
വേസ്റ്റുകള്‍ തിന്നും
പട്ടിക്ക്!

ബലാല്‍സംഗവുമില്ല
കൊലപാതകവുമില്ല
പട്ടികളൊക്കെ
ഇണചേരും
പ്രത്യേകിച്ചെരു സമയത്ത്!

പരാതികളില്ല
പരിഭവമില്ല
പകലും, രാവും
കാവല്‍ കിടക്കും
പട്ടികളെത്ര
പാവന സൃഷടികള്‍!

ചോറു കൊടുത്താല്‍
കാവല്‍ കിടക്കും പട്ടി
വിശേഷ ബുദ്ധിയില്ലാ പട്ടി
കടിക്കുംമുമ്പ്
മുരളും പട്ടി!

പട്ടികളെവിടയുമുണ്ടിഹ!
പലപല രാജ്യത്തും
പെറ്റുപെരുകുകയില്ലവ
പെറ്റുകളെന്നോര്‍ക്കുക!

നമ്മുടെ നാടെന്തേ?
സന്തം പട്ടികളുടെ നാടായി?
സ്വാര്‍ത്ഥത പെരുകിയ
നാട്ടില്‍ നമ്മള്‍
പട്ടികളേക്കാളേറെ കഷ്ടം,!

മൃഗസംരക്ഷകരൊരു കൂട്ടര്‍,
പരിസ്തിതി പറയും
മറ്റൊരു കൂട്ടര്‍!
കഷ്ടം തന്നെ, നമ്മുടെ കാര്യം,
പേപ്പട്ടി കടിച്ചാലും
പഠിക്കാത്തൊരു കൂട്ടര്‍!!

Print Friendly, PDF & Email

Leave a Comment

More News