ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക: നാസർ കീഴുപറമ്പ്

വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സമ്മേളനം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര : രാജ്യത്ത് മോദി- അമിത്ഷാ-യോഗി കൂട്ടുകെട്ട് ഭരണ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കി സമൂഹത്തിൽ ഭീതിതമായ ഒരന്തരീക്ഷം സൃഷ്ടിച്ച് വംശീയ ഉന്മൂലനത്തിനു വേണ്ടി ശ്രമിക്കുമ്പോൾ മതേതര ജനാധിപത്യ വിശ്വാസികൾ ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഫാസിസ്റ്റ് കോർപറേറ്റ് ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂനിറ്റ് പ്രസിഡണ്ട് കെ.ടി ബഷീർ അധ്യക്ഷത വഹിച്ചു. നൗഷാദ് അരിപ്ര, മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ, സി.കെ സുധീർ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, റബീ ഹുസൈൻ തങ്ങൾ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News