ഫിലഡല്‍ഫിയ സ്‌കൂളിലെ വെടിവെയ്പില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു

റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബോറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫിലഡല്‍ഫിയ പോലീസ് അറിയിച്ചു.

റോക്‌സ്ബബൊറോ ഹൈസ്‌കൂളിലെ ഫുട്‌ബോള്‍ കളിക്കാരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കളി കഴിഞ്ഞ് പുറത്തേക്ക് പോകുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്. വൈകുന്നേരം 4.41 നു സ്‌കൂളിനു പിന്നില്‍ മറഞ്ഞിരുന്ന തോക്കുധാരികള്‍ എഴുപത് റൗണ്ട് വെടിവെച്ചതായും പോലീസ് പറഞ്ഞു.

വെടിയേറ്റ പതിനാലുകാരന്‍ വിദ്യാര്‍ഥിയെ ഐന്‍സ്റ്റയിന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുട്ടിയെപ്പറ്റിയോ, പരിക്കേറ്റവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെടിവച്ചശേഷം ലൈറ്റ് ഗ്രീന്‍ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ കാര്‍ സംഭവ സ്ഥലത്തുനിന്നും ഓടിച്ചുപോകുന്നത് സമീപമുള്ള കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ ഐന്‍സ്റ്റൈന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News