മാര്‍ക്ക് കുടുംബസംഗമം ഒക്ടോബര്‍ 22-ന്

ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ ഈ വര്‍ഷത്തെ കുടുംബസംഗമം റെസ്പിരേറ്ററി കെയര്‍ വാരത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22-ന് ശനിയാഴ്ച നടത്തപ്പെടും. കുടുംബസംഗമത്തിന് വേദിയാകുന്നത് മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളാണ്. വൈകുന്നേരം 6-ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ രാത്രി 11.30 വരെ തുടരുന്നതായിരിക്കും.

മാര്‍ക്ക് പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റ് സമ്മേളനത്തില്‍ ആദ്ധ്യക്ഷ്യം വഹിക്കും. വിസ്താ മെഡിക്കല്‍ സെന്‍റര്‍ പള്‍മണറി വിഭാഗം മേധാവി ഡോക്ടര്‍ ലവണ്യ ശ്രീനിവാസന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ചിക്കാഗോയിലെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച് വളര്‍ന്നുവരുന്ന നാദന്‍ സോള്‍ ഓര്‍ക്കസ്ട്രായുടെ സംഗീതവിരുന്ന് സമ്മേളനത്തിനു കൊഴുപ്പു പകരും. കൂടാതെ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബസംഗമത്തിനുള്ള ടിക്കറ്റ് വില്പന സെപ്റ്റംബര്‍ 10-ന് നടത്തപ്പെട്ട മാര്‍ക്കിന്‍റെ വിദ്യാഭ്യാസ സെമിനാറില്‍ വെച്ച് നോര്‍ത്ത് ചിക്കാഗോ വെറ്ററന്‍സ് അഡ്മിനിസ്ട്രേഷന്‍ ഹോസ്പിറ്റല്‍ സ്ളിപ്ലാബ് മേധാവി ഡോക്ടര്‍ എഡ്വിന്‍ സൈമണ്‍, സംഘടനയുടെ സ്ഥാപകനേതാവും ഉപദേശകസമിതി അംഗവുമായ സ്കറിയാക്കുട്ടി തോമസിന് ആദ്യടിക്കറ്റ് നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ടിക്കറ്റ് നിരക്ക് ഫാമിലി 100 ഡോളര്‍, സിംഗിള്‍ 40 ഡോളര്‍.

ആഘോഷപരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത് മാര്‍ക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷാ സജി, സമയാ ജോര്‍ജ് എന്നിവര്‍ക്കൊപ്പം ഗീതു ജേക്കബ്, ഷൈനി ഹരിദാസ് എന്നിവരാണ്. കുടുംബമേളയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു.

ചിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളെയും കുടുംബാംഗങ്ങളേയും മാര്‍ക്കിന്‍റെ ഈ വാര്‍ഷിക കുടുംബസംഗമത്തിലേക്ക് എക്സിക്യൂട്ടീവിനു വേണ്ടി പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റ് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News