ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 30 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂല ചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം സന്തോഷകരമായി സമയം ചിലവിടുകയും ചെയ്യും.

തുലാം: ഇന്ന് ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്ന പോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, ആരോഗ്യത്തില്‍ ശദ്ധിക്കണം.

വൃശ്ചികം: ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും.

ധനു: ഇന്ന് നിങ്ങളുടെ സംഭാഷണവും കോപവും നിയന്ത്രിക്കണം. അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവരാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.

മകരം: ഇന്ന് വളരെയധികം അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നിങ്ങൾക്ക് കാണാനാകും. നിങ്ങൾ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്നത്തെപ്പോലെ നല്ല ദിവസങ്ങൾ ഉണ്ടാകണമെന്നില്ല.

കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് സമാധാനമായിരിക്കും. നിങ്ങൾ തൊഴിൽപരമായി മികച്ചരീതിയിൽ പ്രവർത്തിക്കുകയും നിങ്ങളുടെ ജോലിയെ നന്നായി അഭിനന്ദിക്കുകയും ചെയ്യും.

മീനം: നിങ്ങളേക്കാൾ കൂടുതൽ ശക്തി പ്രയോഗിക്കുന്ന ആരുമായും ഇന്ന് ആശയക്കുഴപ്പം ഉണ്ടാക്കരുത്. നിങ്ങൾക്ക് മടിയും മാനസിക വൈകല്യവും അനുഭവപ്പെടും. നിങ്ങളുടെ മനസ്‌ ഇന്ന് അനാവശ്യ ചിന്തകൾകൊണ്ടു നിറഞ്ഞതായിരിക്കും.

മേടം: ദിവസം മുഴുവ‍ൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. സംസാരത്തിൽ നിങ്ങള്‍ അതീവ ശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാര രീതിയോ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഇന്ന് ഒഴിവാക്കുക.

ഇടവം: ഇന്ന് നിങ്ങൾ മറ്റുള്ളവരോട് തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക.

മിഥുനം: നിങ്ങളുടെ വീട്ടിൽ ഒരു കുടുംബയോഗം സംഘടിപ്പിക്കുന്നതിന് ഇന്നത്തെ ദിവസം അനുയോജ്യമാണ്. നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളുടെ ഉറ്റവരുടെ സാമീപ്യത്തിൽ സന്തോഷിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങൾ വളരെയേറെ ഉൽസാഹശീലനായിരിക്കും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കുകയും ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്യുക.

Print Friendly, PDF & Email

Leave a Comment

More News