വിദ്യാര്‍ത്ഥിനിയുടെ കണ്‍സഷന്‍ ടിക്കറ്റ് വിവാദം; ശരിയായ രേഖകൾ ഹാജരാക്കിയില്ലെന്ന് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട യൂണിറ്റില്‍ നിന്ന് വിദ്യാർഥിനിയുടെ കൺസഷൻ ടിക്കറ്റുമായി ബന്ധപ്പെട്ട ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മാനേജ്‌മെന്റ്. കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാർത്ഥി വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെയുമാണ് കൺസഷൻ ടിക്കറ്റ് നല്‍കിയതെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

സെപ്തംബർ ഒമ്പതിന് കാട്ടാക്കട യൂണിറ്റിൽ കൺസഷൻ വാങ്ങാൻ വിദ്യാർഥി എത്തിയിരുന്നു. കോഴ്‌സ് സർട്ടിഫിക്കറ്റിന്റെ കാലാവധി 19ന് അവസാനിച്ചതിനാൽ പുതിയ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. 22ന് പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം കൺസഷൻ ടോക്കണും നൽകി. തുടർന്ന് 26ന് ക്ലസ്റ്റർ ഓഫീസർ കെ.വി. അജി വിദ്യാർഥിയുടെ വീട്ടിലെത്തി കൺസഷൻ കൈമാറിയതായി കെഎസ്ആർടിസി അറിയിച്ചു.

ആമച്ചൽ സ്വദേശി പ്രേമനൻ ബിരുദ വിദ്യാർഥിനിയായ മകൾ രേഷ്‌മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്‌പോർട്ട് ഡിപ്പോയിൽ എത്തിയതും ജീവനക്കാരുടെ മർദനമേറ്റതും കേരളം മുഴുവൻ ചർച്ചയായിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ രേഷ്‌മയുടെ കൺസഷൻ പുതുക്കി വീട്ടിലെത്തിച്ചു തെറ്റുതിരുത്തുകയായിരുന്നു കെഎസ്ആർടിസി.

Print Friendly, PDF & Email

Leave a Comment

More News