സംസ്ഥാനത്തെ PFI ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്ന നടപടികള്‍ തുടരുന്നു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടാൻ തുടങ്ങി. നാദാപുരത്ത് പിഎഫ്ഐ ഓഫീസായി പ്രവർത്തിച്ചിരുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പൊലീസ് പൂട്ടി സീൽ ചെയ്തു. ഇതിന് പുറമെ വടകരയിൽ പി എഫ് ഐ ഓഫീസായി പ്രവർത്തിച്ചിരുന്ന ട്രസ്റ്റിന്റെ ഓഫീസും പൂട്ടി സീൽ ചെയ്തു.

ഇന്ന് (സെപ്റ്റംബർ 30) രാവിലെയാണ് ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചത്. കോഴിക്കോട് മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മിറ്റി ഓഫീസും ഉടൻ അടച്ചു പൂട്ടി സീല്‍ ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News