കോടിയേരി ബാലകൃഷ്‌ണന്റെ വേർപാടിൽ ഇന്ത്യാ പ്രസ് ക്ലബ് അനുശോചിച്ചു

മയാമി: അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് (69) ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരാഞ്ജലികളർപ്പിച്ചു.

കേരള രാഷ്ട്രീയത്തിൽ ദീർഘകാലം നിറഞ്ഞു നിന്ന അതികായനായിരുന്ന അദ്ദേഹം പ്രസ് ക്ലബിന്റെ ഉറ്റ സുഹൃത്തുമായിരുന്നു. സി.പി.എം. മന്ത്രിമാരോ , എം.എൽ.എ മാരോ പ്രസ് ക്ലബ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി തേടുമ്പോൾ ഉടനടി അത് അനുവദിക്കുന്ന വിശാല മനസ്കനായിരുന്നു അദ്ദേഹം. ആഭ്യന്തര-ടുറിസം മന്ത്രിയായിരിക്കെ അമേരിക്ക സന്ദർശിച്ചപ്പോൾ ഇന്ത്യ പ്രസ് ക്ലബ് അദ്ദേഹത്തെ ആദരിച്ചിരുന്നു.

സംസ്ഥാനത്തിന്റെ നായകനാകുമെന്ന് കരുതിയിരുന്ന അദ്ദേഹത്തെ കാൻസർ രോഗം കീഴ്പ്പെടുത്തിയെങ്കിലും പ്രവർത്തനങ്ങളിലും ജനകീയ ബന്ധങ്ങളിലും ഒരു കുറവും വരുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. ശക്തമായ നിലപാടുകളും അവക്ക് വേണ്ടിയുള്ള വിട്ടുവീഴ്ച്ചയില്ലാത്ത പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിൽ വ്യത്യസ്തനായ നേതാവാക്കിയയത്.

അദ്ദേഹത്തിന്റെ വേർപാടിൽ പ്രസ് ക്ലബിന്റെ അഗാധമായ ദുഃഖം അറിയിക്കുന്നതായി പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ , ജോ. സെക്രട്ടറി സുധ പ്ലക്കാട്ട് ,ജോ. ട്രഷറർ ജോയ് തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News