ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കാന്‍ പതിനായിരങ്ങൾ

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ പ്രധാന ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എഴുത്തിനിരുത്തൽ നടന്നു. പൂജപ്പുര സരസ്വതി ദേവീക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ രാവിലെ അഞ്ചുമുതൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചു.

സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ, അധ്യാപകർ, പൂജാരിമാർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ശശി തരൂർ എംപി എന്നിവർ ഇത്തവണ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നല്‍കിയവരില്‍ പ്രമുഖരാണ്.

Print Friendly, PDF & Email

Leave a Comment

More News