സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരം: മാതാ അമൃതാനന്ദമയി ദേവി

കൊല്ലം: സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരമെന്നും അങ്ങനെയുള്ള വിജയമാണ് വിജയദശമിയുടെ സന്ദേശമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഉള്ളിലെ അധമ പ്രകൃതിയെ ജയിച്ച് നമ്മുടെ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കുന്ന അവസരമാണ് വിജയദശമിയെന്നും ഇത് സദാസമയവും നമ്മുടെയുളളിൽ സംഭവിക്കേണ്ടതാണെന്നും അമൃതപുരിയിൽ വിജയദശമി ആഘോഷത്തിൽ നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഭജനയും അരങ്ങേറി. രാവിലെ നടന്ന വിദ്യാരംഭ ‘ ചടങ്ങിൽ നിരവധി കുരുന്നുകൾക്ക് മാതാ അമൃതാനന്ദമയി ദേവി ആദ്യക്ഷരം കുറിച്ചു. 300 ഓളം പേർ ചേർന്ന് ഒരേ സമയം നടത്തിയ തബല വാദനവും ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് മണിക്കൂറോളം നേരം തബല വായിച്ചത് . ബുധനാഴ്ച വൈകീട്ട് നടന്ന ഭജനയോടെ, അമൃതപുരിയിൽ ഒമ്പതു ദിവസമായി നടന്നു വന്ന നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായി.

Print Friendly, PDF & Email

Leave a Comment

More News