ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 7, വെള്ളി)

ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത. പങ്കാളിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയും, കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ഇടപെടുന്നത് ഇന്ന് നിങ്ങൾക്ക് മൊശം ഫലം ചെയ്‌തേക്കും. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക

കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം: നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമാണ് ഇന്ന്. നിങ്ങളുടെ പ്രൗഡമായ പെരുമാറ്റം കൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെയും പോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്നേഹത്തിലേക്ക്‌ നിങ്ങളുടെ എല്ലാ ശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. നിങ്ങളുടെ ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി നിങ്ങളിന്ന് ചിന്തിക്കും. നിങ്ങളുടെ ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത്‌ സമയം ആസ്വദിക്കുകയും ചെയ്യും.

ധനു: ഉദാരമനസ്‌കത ഇന്ന് നിങ്ങളുടെ പേരിനൊപ്പം ചേർക്കാവുന്നതാണ്. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക്‌ ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത് അവരെ നന്നായി പരിഗണിക്കുന്നു എന്ന തോന്നൽ അവർക്ക്‌ ഉണ്ടാക്കും.

മകരം: കഠിനമായ സാഹചര്യങ്ങൾ മൂലം നിങ്ങളുടെ മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത്‌ നിങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ എത്തിച്ചേരാൻ സഹായിക്കും. ജോലിസ്ഥലത്ത്‌ നിങ്ങൾ ആരുമായും വാക്ക്‌ തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത്‌ നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട്‌ തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക്‌ എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോദ്ധ്യപ്പടുത്തുകയും ചെയ്യണം.

കുംഭം: നിങ്ങൾ നല്ലോരു എതിരാളിയാണെന്ന് തെളിയിക്കും. നിങ്ങളുടെ ലാഭത്തിനായി വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വെക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വഭാവത്തിന്‍റെ കരുത്ത്‌ പ്രദർശിപ്പിക്കുകയും അതിൽ നിപുണനാണെന്ന് തെളിയിക്കുകയും ചെയ്യും.

മീനം: സാമ്പത്തികാവസ്ഥയെക്കുറിച്ച്‌ ഒട്ടും ശദ്ധിക്കാത്ത നിങ്ങൾ ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാത്ത ആളാണ്. നിങ്ങൾ നിങ്ങളുടെ ഓരോ ദിവസവും വരുന്നപോലെ തരണം ചെയ്യും. നിങ്ങൾക്കിന്നൊരു വെളിപാടുണ്ടാകുകയും ജീവിതത്തെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുകയും, സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ഗുണം മനസിലാക്കുകയും ചെയ്യും.

മേടം: ഇന്ന് നിങ്ങൾ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും. ഇന്ന് നിങ്ങൾക്ക് സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിച്ചേക്കും. നിങ്ങൾക്ക് മറ്റുള്ളവരെയും സല്‍ക്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ നിങ്ങളെ ഭാവിയിൽ സഹായിക്കും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍ക്കൂട്ടാകും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്ര നടത്താൻ സാധ്യതയുണ്ട്. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം: പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂല മനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂര്‍ണ്ണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്‍മേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുക.

കര്‍ക്കടകം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കുക.
Print Friendly, PDF & Email

Leave a Comment

More News