ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 13, വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങളുടെ ജോലിയില്‍ ആത്മാര്‍ഥമായി പെരുമാറാന്‍ ശ്രമിക്കുക. കാരണം, അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി സ്ഥലത്ത് ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. ഈ ശുഭദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും നിങ്ങൾക്ക്‌ കൊയ്യാൻ സാധിക്കും.

തുലാം: നിങ്ങളുടെ ഉള്ളിലെ കലാപരമായ കഴിവുകള്‍ക്ക് അവസരം ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരുടെ ആദരവ് നേടാനും സാധിക്കും.

വൃശ്ചികം: പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. പദ്ധതികള്‍ ഫലവത്താക്കാന്‍ പൂര്‍ണമായും അവര്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നേടാന്‍ സാധിച്ചില്ലെങ്കിലും ക്ഷമയോടെ കാത്തിരുന്നാല്‍ മികച്ച പ്രതിഫലം നിങ്ങളെ തേടിയെത്തും.

ധനു: സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അവയെ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമതീരുമാനം നിങ്ങളുടേത് ആയിരിക്കും.

മകരം: ഇന്നത്തെ ദിവസം എന്താകാം സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് നിങ്ങൾക്ക്‌ ആശങ്കയുണ്ടാകാം. ദിവസത്തിന്‍റെ ആദ്യപകുതി നിങ്ങള്‍ക്ക് പ്രതികൂലമായിരിക്കും. ജോലിസ്ഥലങ്ങളില്‍ നിങ്ങളുടെ എല്ലാ അധ്വാനവും ഇന്ന് അംഗീകരിക്കപ്പെടും. ഭാവി കാര്യങ്ങളില്‍ ശക്തമായ അടിത്തറ നിർമിക്കപ്പെടുകയും ചെയ്യും.

കുംഭം: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യപകുതി നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും നിങ്ങൾക്കിന്നു കഴിയും. അതുവഴി നിങ്ങളുടെ അറിവ് വികസിക്കുവാന്‍ സഹായകമാകും. ഈ പകൽ നിങ്ങൾ നിങ്ങളുടെ എല്ലാ ഊർജ്ജവും പ്രയോജനപ്പെടുത്തുകയും നിങ്ങൾ ക്ഷീണിതനാവുകയും ചെയ്യും. എന്നാല്‍, ഈ ദിവസം മുഴുവനും നിങ്ങൾക്ക്‌ വളരെയേറെ ഗുണം ചെയ്യും.

മീനം: ഇന്ന് നിങ്ങളുടെ പ്രവർത്തനരംഗങ്ങളിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടാനുള്ള സാധ്യതയുണ്ടാവും. എന്നിരുന്നാലും, നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തരുത്‌. പോരാട്ടങ്ങളെ നേരിടുകയും അതിന്‍റെ ഫലം അനുഭവിക്കുകയും വേണം. ദിവസം പോകുന്തോറും നിങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം നിങ്ങൾക്ക്‌ അനുഭവിക്കാൻ കഴിയും.

മേടം: നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കും. ഇന്നത്തെ ദിവസം മുഴുവൻ പല തരത്തിലുള്ള കുടുംബ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. കൗമാരപ്രായക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ദിവസമായിരിക്കും. കൊച്ചുകുട്ടികൾ നിങ്ങളിൽ നിന്നും സമ്മാനങ്ങൾ ആഗ്രഹിക്കും.

ഇടവം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിസ്സഹകരണ മനോഭാവം അനുഭവപ്പെടുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ നിങ്ങളുടെ സുപ്രധാന ബന്ധങ്ങളിൽ അത് വിള്ളൽ ഉണ്ടാക്കും. ഇത്‌ ഒഴിവാക്കുന്നതിനായി ആളുകളെ കുറച്ച്‌ മൃദുലമായും വിവേകത്തോടും കൂടി സമീപിക്കുക.

മിഥുനം: ഇന്ന് പൊതുസമൂഹം ഉപദേശം നൽകുന്ന ഒരാളായി നിങ്ങളെ കാണും. നിങ്ങളുടെ ഹൃദയം എന്ത്‌ ആഗ്രഹിക്കുന്നുവോ അതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദേശിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

കർക്കടകം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ഒരു ദിവസമായരിക്കും. വിജയം കൈവരിക്കൻ ഇന്ന് നിങ്ങള്‍ക്ക് സാധിക്കും. മറ്റുള്ളവരുടെ മുൻപിൽ ശോഭിക്കാന്‍ ഇന്ന് നല്ലൊരു അവസരം നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് എല്ലാ കാര്യങ്ങളും നിങ്ങലുടെ പരിധിയിലായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News