അരയിൽ ബെൽറ്റിൽ ഒളിപ്പിച്ച് കടത്തിയ 16 കിലോ സ്വർണം പിടികൂടി

മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 8.40 കോടി വിലമതിക്കുന്ന 16 കിലോ സ്വർണം പിടികൂടി. എത്യോപ്യയിലെ ആഡിസ് അബാബയിൽ നിന്ന് മുംബൈയിലെത്തിയ ഇന്ത്യൻ പൗരനിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

യാത്രക്കാരനിൽ നിന്ന് 12 സ്വർണക്കട്ടികൾ പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പ്രത്യേകം തയ്യാറാക്കിയ ബെല്‍റ്റില്‍ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ മുംബൈയിലെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇയാൾ ധരിച്ചിരുന്ന ബെൽറ്റിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News