പലതവണ ബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി; കോഴിക്കോട് ഖാസിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ലൈംഗികാരോപണ പരാതിയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ല്ലിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വനിതാ സെൽ കേസെടുത്തത്. രണ്ട് വർഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ല്ലി തന്നെ പീഡിപ്പിച്ചതായാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

ഖാസിക്കെതിരെ ഐപിസി 376, 5206 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. മുപ്പത്തിമൂന്നുകാരിയായ യുവതി തന്റെ ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാണ് ഖാസിയെ സമീപിച്ചത്.

ബന്ധം വേർപെടുത്തിയ ശേഷം ഭർത്താവിൽ നിന്ന് ഒന്നര ലക്ഷം രൂപ വാങ്ങി കൊടുത്ത ശേഷമാണ് ഖാസി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് യുവതി പറയുന്നു. ചൊവ്വാഴ്ചകളില്‍ പരപ്പനങ്ങാടിയിൽ എത്തിയ തന്നെ ഖാസി പലതവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

Leave a Comment

More News