പാക്കിസ്താന്‍ ‘ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്ന്’: ജോ ബൈഡൻ

വാഷിംഗ്ടൺ: പാക്കിസ്താന്‍ ഉത്തരവാദിത്വമില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ “ഏറ്റവും അപകടകരമായ” രാഷ്ട്രങ്ങളിലൊന്നാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. ലോസ് ഏഞ്ചലസിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ്സ് കാമ്പെയ്ൻ കമ്മിറ്റി റിസപ്ഷനിലാണ് ബൈഡന്‍ ഈ പരാമർശങ്ങൾ നടത്തിയത്. ചൈനയെയും റഷ്യയെയും അദ്ദേഹം വിമർശിച്ചു.

ചൈനയെയും വ്‌ളാഡിമിർ പുടിന്റെ റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് ബൈഡൻ സംസാരിക്കുന്നതിനിടെയാണ് പാക്കിസ്താനെക്കുറിച്ചുള്ള പരാമർശം. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാക്കിസ്താനെ കണക്കാക്കുന്നുവെന്ന് പറഞ്ഞാണ് ബൈഡൻ പ്രസംഗം അവസാനിപ്പിച്ചത്.

യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി ബൈഡന്റെ പരാമർശം വിലയിരുത്തപ്പെടുന്നു.

യുഎസിന്റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഈ അഭിപ്രായങ്ങൾ വരുന്നത്. 48 പേജുള്ള രേഖയിൽ പാക്കിസ്താനെക്കുറിച്ച് പരാമർശമില്ല. ചൈനയും റഷ്യയും യുഎസിന് ഉയർത്തുന്ന ഭീഷണിക്ക് അടിവരയിടുന്ന കോൺഗ്രസ് നിർബന്ധിത നയരേഖ ബുധനാഴ്ച ബൈഡൻ ഭരണകൂടം പുറത്തിറക്കി.

ഈ വർഷം ആദ്യം “പരിധിയില്ലാത്ത പങ്കാളിത്തം” പ്രഖ്യാപിച്ച ചൈനയും റഷ്യയും പരസ്പരം കൂടുതൽ യോജിച്ചുവരുന്നു. എന്നാൽ, അവർ ഉയർത്തുന്ന വെല്ലുവിളികൾ വ്യത്യസ്തമാണെന്ന് ദേശീയ സുരക്ഷാ രേഖയില്‍ പറയുന്നു.

ചൈനയുമായുള്ള മത്സരം ഇൻഡോ-പസഫിക്കിലാണ് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. എന്നാൽ, അത് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്നതായി നയരേഖ പറയുന്നു. അടുത്ത പത്ത് വർഷം ചൈനയുമായുള്ള മത്സരത്തിന്റെ നിർണായക ദശകമാകുമെന്ന് യുഎസ് സുരക്ഷാ തന്ത്രം ഉയർത്തിക്കാട്ടി. റഷ്യ-ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ച്, രേഖ പറയുന്നത് മോസ്കോയുടെ “സാമ്രാജ്യത്വ വിദേശനയം” ഉക്രെയ്നിലെ ഗവൺമെന്റിനെ അട്ടിമറിച്ച് റഷ്യൻ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിൽ ഉക്രെയ്നിലെ പൂർണ്ണമായ അധിനിവേശത്തിൽ കലാശിച്ചു എന്നാണ്.

Print Friendly, PDF & Email

Leave a Comment

More News