യുഎഇ ദേശീയ ദിനാഘോഷം: ഒരു ടിക്കറ്റിന് 51 ദിര്‍‌ഹം പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിസ് എയർ അബുദാബി 51 ദിർഹത്തിന് വിമാന ടിക്കറ്റ് പദ്ധതി ആരംഭിച്ചു. 5100 വിമാന ടിക്കറ്റുകളാണ് ഈ പദ്ധതി വഴി നല്‍കുന്നത്. ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ ജിസിസിക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ ടിക്കറ്റുകൾ ഉപയോഗിക്കാം.

ദമാം (സൗദി അറേബ്യ), കുവൈത്ത് സിറ്റി (കുവൈത്ത്), മസ്‌കത്ത്, സലാല (ഒമാൻ), മനാമ (ബഹ്‌റൈൻ), അലക്സാണ്ട്രിയ, സോഹാഗ് (ഈജിപ്ത്), അൽമാട്ടി, നൂർ സുൽത്താൻ (ഖസാക്കിസ്ഥാൻ), അമ്മാൻ, അക്കാബ (ജോർദാൻ), അങ്കാറ (തുർക്കി), ഏതൻസ് (ഗ്രീസ്), ബാക്കു (അസർബൈജാൻ), ബെൽഗ്രേഡ് (സെർബിയ), കുട്ടൈസി (ജോർജിയ), മാലിതുടങ്ങിയ സെക്ടറുകളിലേക്കാണ് സർവീസുള്ളത്.

Print Friendly, PDF & Email

Leave a Comment

More News