ഡാളസ് ഡയനാമോസ് സോക്കർ ക്ലബ് നാൽപ്പതാം വാർഷികവും U14 പ്രദർശന മത്സരവും

ഡാളസ്: അമേരിക്കയിലെ ആദ്യ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റിൽ മലയാളി കുട്ടികൾക്കായി അണ്ടർ 14 ഡിവിഷനിൽ പ്രത്യേക പ്രദർശന മത്സരം സംഘടിപ്പിക്കും. ഒക്ടോബർ 22, 23 തീയതികളിൽ റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിൽ രാവിലെ എട്ടു മണി മുതലാണ് ടൂർണമെന്റ്.

കുട്ടികളിൽ ഫുട്‍ബോൾ പ്രോത്സാഹിക്കുന്നതിനും പ്രൊഫഷണൽ പരിശീലനത്തിനു തയ്യാറെടുക്കുകയുമാണ് ‘അണ്ടർ 14 ഷോകേസ് ഇവന്റിന്റെ ലക്‌ഷ്യം എന്ന് ഡാളസ് ഡയനാമോസിന്റെ കോച്ചായ മാറ്റ് ജേക്കബ് പറഞ്ഞു. ടെക്‌സാസ് ഗ്ലോബൽ സോക്കർ എന്ന കോച്ചിങ് അക്കാഡമിയുടെ പ്രസിഡന്റും, കോച്ചിങ് ഡയറക്ടറുമായ ഇദ്ദേഹത്തിന്റെ കീഴിൽ നിരവധി കുട്ടികൾക്കു ഫുട്‍ബോൾ പരിശീലനം നൽകി വരുന്നു.

ഓപ്പൺ, 35 പ്ലസ് എന്നീ ഡിവിഷനുകളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

യൂജിൻ ഗോമസ് : 972 342 1151
അനിൽ ജേക്കബ്: 972 679 5305
ടെറി മാത്യു: 817 939 6203
മാറ്റ് ജേക്കബ് (കോച്ച്): 469 348 4690

Print Friendly, PDF & Email

Leave a Comment

More News