മാമ്പഴക്കള്ളന്‍ പോലീസിനെ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥി

കോട്ടയം: കടയില്‍ ആളില്ലാത്ത തരം നോക്കി മാമ്പഴം മോഷ്ടിച്ച പോലീസുകാരന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്‌കൂളുകളിലെ കലോത്സവ വേദികളിലും സംഭവം ഹിറ്റായിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർത്ഥിയുടെ സ്റ്റേജ് ഷോയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ പ്രഛന്നവേഷ മത്സരത്തിലാണ് മാമ്പഴം മോഷ്ടിക്കുന്ന പോലീസുകാരന്റെ വേഷം നിബ്രാസ് റഹ്‌മാൻ എന്ന വിദ്യാര്‍ത്ഥി അവതരിപ്പിച്ചത്.

മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിബ്രാസിന്റെ പ്രച്ഛന്നവേഷ മത്സരത്തിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്റ്റേജിൽ എത്തിയ ശേഷം, ആരെങ്കിലും നോക്കുന്നുണ്ടോ എന്നറിയാൻ കുട്ടി ചുറ്റും നോക്കി, അവിടെ പെട്ടിയിൽ വെച്ചിരുന്ന മാങ്ങ എടുക്കുന്നതാണ് രംഗം.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശിഹാബിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ മാമ്പഴ മോഷണത്തെ കളിയാക്കി വിദ്യാർഥിയുടെ പ്രകടനം വീണ്ടും ജനശ്രദ്ധയാകർഷിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News