‘മോണ്‍സ്റ്ററില്‍’ മോഹന്‍‌ലാല്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ ആടിത്തിമര്‍ക്കുന്ന ‘ഘൂം ഘൂം’ ഗാനം പുറത്തിറങ്ങി

ആരാധകർ ഏറെ നാളായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍‌ലാലിന്റെ ‘മോൺസ്റ്റർ’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഘൂം ഘൂം’ എന്ന ഗാനത്തില്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ ആടിത്തിമര്‍ക്കുകയാണ്. മലയാളവും ഹിന്ദിയും ഇടകലർന്ന ഗാനം കേള്‍ക്കാനും ഇമ്പമാണ്.

ഗാനത്തിന്റെ മലയാളം വരികൾ ഹരി നാരായണനും ഹിന്ദി വരികൾ തനിഷ്ക് നബറുമാണ് എഴുതിയിരിക്കുന്നത്. പ്രകാശ് ബാബുവും അലി ക്വുലി മിർസയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ദീപക് ദേവ്.

ചിത്രത്തിൽ മോഹൻലാൽ ഒരു ഷെഫിന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഹണി റോസ്, സുദേവ് നായർ, മഞ്ജു ലക്ഷ്മി എന്നിവരും ഗാനരംഗത്തിലുണ്ട്. ‘ഘൂം ഘൂം’ എന്ന ഗാനത്തിൽ മോഹന്‍ലാല്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ ആടിത്തിമര്‍ക്കുകയാണ്. ലക്കി സിംഗ് എന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ പേര്.

തെലുഗു നടി ലക്ഷ്മി മഞ്ചു ആണ്‌ ‘മോണ്‍സ്റ്ററില്‍’ നായിക. അവരുടെ ആദ്യ മലയാള സിനിമ കൂടിയാണിത്‌. സിനിമയിലെ കഥാപാത്രത്തിനായി നടി കളരിപയറ്റില്‍ പരശീലനവും നേടിയിട്ടുണ്ട്.

ഹണി റോസ്‌, സുദേവ്‌ നായര്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ദിഖ്‌, ലെന, ജെസ്‌ സ്വീജന്‍, ജോണി ആന്റണി, കോട്ടയം രമേശ്‌, കെ.ബി ഗണേഷ്‌ കുമാര്‍, ജോസ്‌ ജോയല്‍, സാധിക വേണുഗോപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

തിരക്കഥ: ഉദയ്‌ കൃഷ്ണ, സം‌വിധാനം: വൈശാഖ്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍, വൈശാഖ്‌, ഉദയ്‌ കൃഷ്ണ എന്നീ കൂട്ടുകെട്ട്‌ ‘മോണ്‍സ്റ്ററി’ലൂടെ വീണ്ടും ഒന്നിക്കുകയാണ്‌. ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്‌ നിര്‍മ്മാണം. ഒക്ടോബര്‍ 21 ന്‌ ചിത്രം തിയേറ്ററുകളിലെത്തും.

Print Friendly, PDF & Email

Leave a Comment

More News