ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാറുകളും ബൈക്കുകളും നൽകി ചെന്നൈ വ്യവസായി

ചെന്നൈ : ദീപാവലി ആഘോഷം അടുത്തിരിക്കെ, തന്റെ ജീവനക്കാരെയും സഹപ്രവർത്തകരെയും അമ്പരപ്പിക്കാൻ 1.2 കോടി വിലമതിക്കുന്ന കാറുകളും ബൈക്കുകളും സമ്മാനമായി നൽകി ചെന്നൈയിലെ വ്യവസായി. ചല്ലനി ജ്വല്ലറി ഉടമ ജയന്തി ലാൽ ചായന്തി തന്റെ ജീവനക്കാർക്കും സഹപ്രവർത്തകർക്കും എട്ട് കാറുകളും 18 ബൈക്കുകളമാണ് സമ്മാനമായി നൽകിയത്. ഇത്രയും വലിയ സമ്മാനം കണ്ട് അവരിൽ ചിലർ അമ്പരന്നപ്പോൾ മറ്റു ചിലർ സന്തോഷത്തിന്റെ കണ്ണുനീർ പൊഴിച്ചു.

തന്റെ സ്റ്റാഫ് തന്റെ കുടുംബത്തെ പോലെയാണെന്നും, എല്ലാ ഉയർച്ച താഴ്ചകളിലും തന്നോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും ജയന്തി ലാൽ പറഞ്ഞു. “ഇത് അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിലേക്ക് പ്രത്യേകമായ എന്തെങ്കിലും ചേർക്കുന്നതിനുമാണ്. എന്റെ ബിസിനസ്സിലെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പം പ്രവർത്തിക്കുകയും ലാഭം നേടാൻ എന്നെ സഹായിക്കുകയും ചെയ്തു, ”അദ്ദേഹം പറഞ്ഞു.

“അവർ വെറും ജീവനക്കാരല്ല, എന്റെ കുടുംബമാണ്. അതിനാൽ, അവർക്ക് അത്തരം സർപ്രൈസുകൾ നൽകി അവരെ എന്റെ കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ പൂർണ്ണഹൃദയത്തോടെ വളരെ സന്തോഷവാനാണ്. ഓരോ
ബിസിനസ് ഉടമകളും അവരുടെ ജീവനക്കാർക്കും സഹപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകി ബഹുമാനിക്കണം,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News