നയൻതാരയ്ക്ക് വേണ്ടി ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത് ദുബൈയില്‍ നിന്നുള്ള മലയാളി പെൺകുട്ടി

നടി നയൻതാരയുടെ വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾക്കുള്ളിൽ അമ്മയായത് ലോകം മുഴുവന്‍ അറിയാവുന്നതാണ്. വാടക ഗർഭധാരണത്തിലൂടെയാണ് നടി അമ്മയായത് എന്ന വാർത്തകളാണ് ഏറെയും പുറത്ത് വന്നത്. ഈ സാഹചര്യത്തിലാണ് നയൻസിനെതിരെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നയൻതാര നിലവിലുള്ള നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്നു എന്നാണ് അധികൃതരുടെ ഭാഷ്യം. 36 വയസ്സുള്ള വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ വാടക ഗര്‍ഭധാരണം നടത്താന്‍ അനുമതിയുള്ളൂ. ഇക്കാര്യങ്ങളെല്ലാം നയൻതാര പാലിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

തമിഴ്‌നാട് മെഡിക്കൽ കോളേജ് ഡയറക്ടർ നയൻതാരയോട് വിശദീകരണം തേടിയിട്ടുണ്ട്. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നയൻതാരയെ വിളിച്ചപ്പോൾ നയൻസിന്റെ മറുപടിയും ശ്രദ്ധ നേടുകയാണ്. പ്രതികരണം അധികൃതരെ ഞെട്ടിച്ചതായി തമിഴ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോള്‍ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് അറിയുന്നത്. അന്വേഷണം ഊർജിതമായി മുന്നോട്ടുപോകുന്നതായും മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഇപ്പോൾ പ്രേക്ഷകരും വിശദീകരണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ നയൻതാര ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രായത്തിന്റെ പ്രശ്‌നങ്ങൾ മൂലമാണ് വാടക ഗർഭധാരണത്തിലേക്ക് പോയതെന്ന് നയൻതാര പറഞ്ഞതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതല്ലാതെ നയൻതാരയുടെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും എവിടെയും വന്നിട്ടില്ല. ഇപ്പോഴിതാ പ്രത്യേക സംഘം ഈ കേസ് ഏറ്റെടുത്തതോടെ ഇനി എന്തെങ്കിലും നിയമ പ്രശ്നമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ജനങ്ങൾ.

എന്നാൽ, വിഘ്നേഷ് ശിവനും നയൻതാരയും ആറ് വർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തു എന്നതാണ് ഏറ്റവും പുതിയ വാർത്ത. നിയമപ്രകാരം 6 വർഷം മുമ്പ് ഇരുവരും ഭാര്യാഭർത്താക്കന്മാരായി, പൊതുസമൂഹത്തിന് മുന്നിൽ ഇരുവരും വിവാഹം വീണ്ടും ഷൂട്ട് ചെയ്തു. ഒപ്പം എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ചതിന്റെ തെളിവുമായാണ് പുറത്തുവരുന്നത്. ദുബായിൽ താമസിക്കുന്ന ഒരു മലയാളി പെൺകുട്ടിയാണ് നയൻതാരയ്ക്കു വേണ്ടി ഗർഭം ധരിച്ചത്. ചെന്നൈയിലെ പ്രധാന ആശുപത്രിയിലാണ് നയൻതാരയുടെ രണ്ട് കുട്ടികൾക്ക് അവർ ജന്മം നൽകിയതെന്നാണ് പുറത്തുവരുന്ന വിശദീകരണം.

Print Friendly, PDF & Email

Leave a Comment

More News