കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: സിപി‌എമ്മും ബിജെപിയും കോണ്‍ഗ്രസ്സിനെ കണ്ടു പഠിക്കണമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: കോൺഗ്രസിന്റെ ജനാധിപത്യ മര്യാദ സിപിഎമ്മും ബിജെപിയും കണ്ടു പഠിക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ജനാധിപത്യത്തിന്റെ തിളക്കമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുന്നത്. സിപിഎമ്മിനോ ബിജെപിക്കോ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് കോൺഗ്രസിന്റെ പ്രത്യേകത. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് പാർട്ടിയെ ശക്തിപ്പെടുത്തും. കോൺഗ്രസിന്റെ ഐക്യമാണ് തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News