ഒക്ലഹോമ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പാര്‍ട്ടിക്കു മുന്നേറ്റമെന്നു സര്‍വ്വേ

ഒക്ലഹോമ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനമായ ഒക്ലഹോമ ഇത്തവണ ഇടക്കാല തിരഞ്ഞെടുപ്പില്‍, നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റിനേക്കാള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോയി ഹോഫ്‌മിസ്റ്റര്‍ മുന്നേറുന്നുവെന്ന് സര്‍‌വ്വേ ഫലം.

ഒക്ലഹോമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിങ് ഫേം അസന്റ് ആക്ഷനാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

സര്‍വേയില്‍ പങ്കെടുത്തവര്‍ 49 ശതമാനം ഡമോക്രാറ്റിക് ഗവര്‍ണറെ, സ്ഥാനാര്‍ഥിയെ പിന്തുണച്ചപ്പോള്‍ 42 ശതമാനമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ചത്. 8 ശതമാനം വോട്ടര്‍മാര്‍ നിഷ്പക്ഷത പാലിച്ചു. ഒക്കലഹോമയിലെ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗര്‍ഭചിദ്രത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറി ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ എത്തിയ വ്യക്തിയാണു ജോയി. ഒക്ലഹോമയിലെ സാധാരണ ജനങ്ങള്‍ പിന്തുണക്കുന്നതു നിലവിലുള്ള ഗവര്‍ണര്‍ കെവിനെയാണ്. ജനസമ്മതിയുള്ള ഒരു നേതാവു കൂടിയാണ് കെവിന്‍. യുവാക്കള്‍ക്കിടയില്‍ ജോയിക്കു നല്ല സ്വാധീനമുണ്ട്

എന്നാല്‍ 75 വയസ്സിനു മുകളിലുള്ള വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും കെവിനെയാണ് പിന്തുണക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുംതോറും കെവിന്റെ പിന്തുണ വര്‍ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News