ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ 21 വര്‍ഷത്തെ ഉദാത്തമായ ശ്രേഷ്ടാചാര്യ ശുശ്രൂഷകള്‍ക്കു ശേഷം ഔദ്യോഗിക പദവിയില്‍ നിന്നും വിരമിക്കുന്ന അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിനെ ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം ഒക്ടോബര്‍ 11-ാം തീയതി നോര്‍ത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയല്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കൂടിയ മീറ്റിംഗില്‍ ആദരിക്കുകയും, സര്‍വ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യങ്ങളും നേരുകയും ചെയ്തു.

റവ.അജിത്.കെ.തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ എക്യു.പ്രസിഡന്റ് മോണ്‍ തോമസ് മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു.

എക്യു.കൗണ്‍സില്‍ മുന്‍ പ്രസിഡന്റും, സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ വികാരിയുമായ വെരി.റവ.സക്കറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ഏവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. സീറോ മലബാര്‍ സഭയുടെ ബാഹ്യഭാരതത്തിലെ ആദ്യത്തെ രൂപതയായ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആദ്യത്തെ മെത്രാന്‍ എന്ന നിലയില്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ സ്‌കറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ശ്ലാഘിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തില്‍ മോണ്‍. തോമസ് മുളവനാല്‍ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അഭി.അങ്ങാടിയത്ത് പിതാവിന്റെ പങ്കിനെ പ്രകീര്‍ത്തിക്കുകയും, ഈ പ്രസ്ഥാനത്തിന്റെ രക്ഷാധികാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ആയുരാരോഗ്യങ്ങള്‍ നേരുകയും ചെയ്തു.

ചിക്കാഗോ സി.എസ്.ആ. ക്രൈസ്റ്റ് ചര്‍ച്ചിന്റെ മുന്‍ വികാരിയും സി.എസ്.ഐ. കൊല്ലം-കൊട്ടാരക്കര ഡയോസിസിന്റെ ബിഷപ്പുമായ റൈറ്റ്.റവ.ഡോ.ഉമ്മന്‍ ജോര്‍ജ്ജ് അനുഗ്രഹപ്രഭാഷണം നടത്തി. ‘സഭയെ നയിക്കുവാന്‍ നാം ഏവര്‍ക്കും ഉത്തരവാദിത്വമുണ്ട്, പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും അത് സാധിതമാകണം’ എന്ന് ഓര്‍മ്മപ്പെടുത്തി. അഭി.അങ്ങാടിയത്ത് പിതാവിന് ഐശ്വര്യ പൂര്‍ണ്ണമായ വിശ്രമജീവിതം ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്ജ് നേര്‍ന്നു. തുടര്‍ന്ന് റവ.ഡോ.മാത്യു.പി. ഇടിക്കുള, റവ.ഫാ.ഹാം ജോസഫ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ്ജ് പണിക്കര്‍, സാം തോമസ്, ഏലിയാമ്മ പുന്നൂസ് എന്നിവര്‍ അങ്ങാടിയത്ത് പിതാവിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

എക്യൂ.കൗണ്‍സിലിന്റെ ആശംസാഫലകം എക്യൂ.പ്രസിഡന്റ് മോണ്‍. തോമസ് മുളവനാല്‍ അഭി.പിതാവിന് സമ്മാനിച്ചു. അഭി.അങ്ങാടിയത്ത് പിതാവിന്റെ മറുപടി പ്രസംഗത്തില്‍, എക്യൂ.പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഏവരെയും അനുമോദിക്കുകയും, ക്രൈസ്തവ സഭകള്‍ പരസ്പരം സ്നേഹത്തിലും, ഐക്യത്തിലും ഒന്നിച്ച് പ്രവര്‍ത്തുവാനുള്ള സന്നദ്ധത എപ്പോഴും ഉണ്ടാകണം എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. സദസ്സില്‍ സന്നിഹതരായ ഏവര്‍ക്കും പിതാവ് നന്ദി അറിയിച്ചു.

ജോ.ട്രഷറര്‍ ബിജോയി സഖറിയ മീറ്റിംഗില്‍ സംബന്ധിച്ചതു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജോ.സെക്രട്ടറി സാം തോമസ് എം.സി. ആയി പ്രവര്‍ത്തിച്ചു. റവ.അരുണ്‍ മോസസ് സമാപന പ്രാര്‍ത്ഥന നടത്തി സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സമൂഹം ഒരുക്കിയ സ്നേഹവിരുന്നോടെ യോഗം സമാപിച്ചു. ചിക്കാഗോ സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ചിന്റെ മുന്‍ വികാരിയും സി.എസ്.ഐ. കൊല്ലം-കൊട്ടാരക്കര ഡയോസിസിന്റെ ബിഷപ്പുമായ റൈറ്റ്.റവ.ഡോ.ഉമ്മന്‍ ജോര്‍ജ്ജ് അനുഗ്രഹ പ്രഭാഷണം നടത്തി. സഭയെ നയിക്കുവാന്‍ നാം ഏവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും അത് സാധിതമാകണം എന്ന് ഓര്‍മ്മപ്പെടുത്തി. അഭി. അങ്ങാടിയത്ത് പിതാവിന് ഐശ്വര്യപൂര്‍ണ്ണമായ വിശ്രമജീവിതം ബിഷപ് ഉമ്മന്‍ ജോര്‍ജ്ജ് നേര്‍ന്നു. തുടര്‍ന്ന് റവ.ഡോ.മാത്യു പി. ഇടിക്കുള, റവ.ഫാ.ഹാം ജോസഫ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ്ജ് പണിക്കര്‍, സാം തോമസ്, ഏലിയാമ്മ പുന്നൂസ് എന്നിവര്‍ അങ്ങാടിയത്ത് പിതാവിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

എക്യൂ.കൗണ്‍സിലിന്റെ ആശംസാഫലകം എക്യൂ. പ്രസിഡന്റ് മോണ്‍. തോമസ് മുളവനാല്‍ അഭി.പിതാവിന് സമ്മാനിച്ചു. അഭി.അങ്ങാടിയത്ത് പിതാവിന്റെ മറുപടി പ്രസംഗത്തില്‍, എക്യു.പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഏവരെയും അനുമോദിക്കുകയും, ക്രൈസ്തവ സഭകള്‍ പരസ്പര സ്നേഹത്തിലും, ഐക്യത്തിലും ഒന്നിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധത ഏപ്പോഴും ഉണ്ടാകണം എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. സദസ്സില്‍ സന്നിഹിതരായ ഏവര്‍ക്കും പിതാവ് നന്ദി അറിയിച്ചു.

ജോ.ട്രഷറര്‍ ബിജോയി സഖറിയ മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജോ.സെക്രട്ടറി സാം തോമസ് എം.സി.ആയി പ്രവര്‍ത്തിച്ചു. റവ.അരുണ്‍ മോസസ് സമാപന പ്രാര്‍ത്ഥന നടത്തി.സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോകസ് സമൂഹം ഒരുക്കിയ സ്നേഹ വിരുന്നോടെ യോഗം സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News