മുന്‍ എന്‍എഫ്എല്‍ ഫുട്‌ബോള്‍ താരം അന്റോണിയൊ ഡിനാള്‍ഡ് വെടിയേറ്റു മരിച്ചു

പെന്‍സില്‍വാനിയ : പെന്‍സില്‍വാനിയ ബാറിനു പുറത്തു നടന്ന വെടിവയ്പില്‍ മുന്‍ ഫുട്‌ബോള്‍ കോര്‍ണര്‍ ബാക്ക് അന്റോണിയൊ ഡിനാള്‍ഡ് (32) കൊല്ലപ്പെട്ടു. മുഹ്‌ലന്‍ബര്‍ഗ് ടൗണ്‍ഷിപ്പില്‍ ലജന്റ് ബാര്‍ ആന്റ് റസ്റ്ററന്റിനു മുമ്പില്‍ ഞായറാഴ്ച പുലര്‍ച്ചയാണ് അന്റോണിയായ്ക്കു വെടിയേറ്റത്.

ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതൊരു കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എന്‍എഫ്എല്‍ ലേക്ക് വരുന്നതിനു മുമ്പ് ഒക്ലഹോമ ലാംഗ്ടണ്‍ യൂണിവേഴ്‌സിറ്റി കോളജ് ഫുട്‌ബോള്‍ അംഗമായിരുന്നു.

തുടര്‍ന്ന് നാഷനല്‍ ഫുട്‌ബോള്‍ ലീഗ് ടീമുകളായ ന്യൂയോര്‍ക്ക് ജയന്റ്‌സ്, ഗ്രീന്‍ ബെ പേനേഴ്‌സും ജാക്‌സണ്‍ വില്ല ജഗ്വാര്‍ഡ് എന്നിവക്കുവേണ്ടി കരാറുകളില്‍ ഒപ്പുവച്ചു. അമേരിക്കന്‍ ഫുട്‌ബോളില്‍ പ്രമുഖനായിരുന്നു അന്റോണിയോ.വെടിവച്ച പ്രതിയെ കുറിച്ചു വിവരങ്ങള്‍ ലഭ്യമല്ലെന്നും വെടിവയ്പിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ബെര്‍ക്കസ് കൗണ്ടി കൊറോണര്‍ ഓഫിസും പൊലീസ് അധികൃതരും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News