ജോസഫ് മാത്യു കുഴിയാം‌പ്ലാവില്‍ (94) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ഇടുക്കി ജില്ലയില്‍ പാലൂര്‍ക്കാവ് (പെരുവന്താനം) കുഴിയാം‌പ്ലാവില്‍ പരേതരായ മത്തായി ഔസേപ്പിന്റേയും റോസമ്മയുടേയും മൂത്ത മകന്‍ ജോസഫ് മാത്യു ഒക്ടോബര്‍ 15-ന് ക്യൂന്‍സ് ഫ്ലോറല്‍ പാര്‍ക്കില്‍ നിര്യാതനായി.

ഭാര്യ: തൃശൂര്‍ ജില്ലയിലെ മേലൂര്‍ നെറ്റിക്കാടന്‍ പരേതരായ കുഞ്ഞുവര്‍ക്കിയുടേയും മറിയത്തിന്റേയും മകള്‍ ഏലിയാമ്മ.

മക്കള്‍: റോഷ്നി, രജനി.

മരുമകന്‍: ലാറി ലല്ലഗി.

സഹോദരങ്ങള്‍: പരേതനായ തോമസ്, പരേതയായ ത്രേസ്യാമ്മ, സിസ്റ്റര്‍ മേരി (ജെമ്മു), സെബാസ്റ്റ്യന്‍, സിസ്റ്റര്‍ റോസമ്മ (കോട്ടഗിരി), സിസ്റ്റര്‍ എത്സ (പെരുവന്താനം), പരേതയായ അന്നക്കുട്ടി, മാത്യു (യു എസ് എ), ബ്രിജിറ്റ് (യു എസ് എ).

പൊതുദര്‍ശനം: ഒക്ടോബര്‍ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ 4:00 മണിവരെയും, വൈകീട്ട് 7:00 മണിമുതല്‍ 9:00 മണി വരെയും തോമസ് എഫ് ഡാള്‍ട്ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (125 ഹില്‍സൈഡ് അവന്യൂ, ന്യൂഹൈഡ് പാര്‍ക്ക്, ഫോണ്‍: 516 354 0634).

സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ 9:45-ന് ഔവര്‍ ലേഡി ഓഫ് സ്നോസ് ചര്‍ച്ച്, ഫ്ലോറല്‍ പാര്‍ക്ക്, ക്യൂന്‍സ്. തുടര്‍ന്ന് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ (2015 വെല്‍‌വുഡ് അവന്യൂ, ഫാമിംഗ്‌ഡെയ്ല്‍, ന്യൂയോര്‍ക്ക്) സംസ്ക്കരിക്കും.

പരേതന്‍, ആലപ്പുഴ ലിയോ 13th സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തമിഴ്നാട്ടിലെ തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജില്‍ നിന്നും ബി എ ഓണേഴ്സ് പാസായി. തുടര്‍ന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് പാലാ സെന്‍‌ട്രല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സെന്‍‌ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചതിനു ശേഷം 1973-ല്‍ ന്യൂയോര്‍ക്കില്‍ സ്ഥിര താമസമാക്കി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷനില്‍ ദീര്‍ഘനാള്‍ ജോലി ചെയ്തതിനുശേഷം 1996-ല്‍ വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News