ഗവർണര്‍ പുറത്താക്കിയ 15 അംഗങ്ങളേയും സെനറ്റിൽ പങ്കെടുക്കാൻ സര്‍‌വ്വകലാശാല വൈസ് ചാന്‍സലര്‍ ക്ഷണിച്ചു

തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളേയും നവംബര്‍ 4-ന് നടക്കുന്ന പ്രത്യേക സെനറ്റ് യോഗത്തില്‍ പങ്കെടുക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ക്ഷണിച്ചു. ഗവർണറുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് വിസിയുടെ നടപടി.

വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. ഇവരെ പിന്‍വലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാന്‍ ഗവര്‍ണര്‍ വിസിയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ വിസി ശബരിമല സന്ദര്‍ശനത്തിലാണെന്നും ചുമതല മറ്റാര്‍ക്കും നല്‍കാത്തതിനാല്‍ 15 പേരെയും പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അംഗങ്ങളെ ക്ഷണിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News