കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൈയ്യുറകൾ വാങ്ങിയതിൽ അഴിമതി

തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിക്ക് പിന്നാലെ കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൈയ്യുറകൾ വാങ്ങിയതിലും അഴിമതിയെന്ന് ആരോപണം. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് 11 ദിവസത്തിനകം കേരളത്തിലെ വിപണി വിലയുടെ ഇരട്ടി വിലയ്ക്ക് ഒരു കോടി കൈയ്യുകൾക്കുള്ള ഓർഡറുകൾ നല്‍കിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇരട്ടി വില നൽകിയിട്ടും കമ്പനി കൈയ്യുറകള്‍ പകുതി പോലും നൽകിയില്ല. വിനൈൽ നൈട്രൽ ഗ്ലൗസുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള കരാർ ടെൻഡർ പോലും ക്ഷണിക്കാതെയാണ് ഒരു കമ്പനിക്ക് നല്‍കിയത്. ജിഎസ്ടി ഉൾപ്പെടെ ആകെ 12.15 കോടി രൂപയ്ക്കാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പർച്ചേസ് ഓർഡർ നൽകിയത്. മെയ് 27ന് കേരളത്തിലെ കടകളിൽ കൈയുറ ഒന്നിന് 5.75 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ ഉത്തരവിറക്കിയതോടെ ഇരട്ടി തുക നൽകി ഇറക്കുമതി ചെയ്യാൻ കെഎംഎസ്‌സിഎൽ മുൻകൈയെടുത്തു.

കരാർ പ്രകാരം മൊത്തം തുകയുടെ പകുതി തുകയായ ആറ് കോടി ഏഴ് ലക്ഷം രൂപ കരാറുകാരന് മുൻകൂറായി നൽകി. പണം വാങ്ങിയ ശേഷം ജൂണ്‍ 16ന് 20 ലക്ഷം ഗ്ലൗസ് എത്തിച്ചു. ജൂണ്‍ 28ന് ബാക്കി 60 ലക്ഷം എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും 21.6 ലക്ഷം ഗ്ലൗസ് മാത്രമാണ് എത്തിച്ചത്. പകുതി തുക മുന്‍കൂര്‍ വാങ്ങിയെങ്കിലും പകുതി ഗ്ലൗസ് പോലും എത്തിക്കാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കെഎംഎസ്‌സിഎല്‍ പ്രാദേശികമായി ഗ്ലൗസുകള്‍ വാങ്ങി. ഇറക്കുമതി കരാര്‍ റദ്ദാക്കുകയും ചെയ്തു. ഇറക്കുമതി കരാർ റദ്ദാക്കി. കരാർ റദ്ദാക്കിയ ശേഷവും കമ്പനി കൈയുറകൾ വിതരണം ചെയ്തു. മൊത്തം 58.40 ലക്ഷം ഗ്ലൗസുകളാണ് കമ്പനി കെഎംഎസ്‌സിഎല്ലിന് കൈമാറിയത്.

Print Friendly, PDF & Email

Leave a Comment

More News