ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

ഫ്ളോറിഡ: ഒക്ടോബർ 7 മുതൽ 9 ഞായർ വരെയുള്ള ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ട ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി.

റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം ഉത്ഘാടനം നിർവ്വഹിച്ചു . വെള്ളി, ശനി ദിവസങ്ങളിൽ പാസ്റ്റർ ജേക്കബ് മാത്യൂവും, പാസ്റ്റർ വിൽസൻ വർക്കിയും മുഖ്യ പ്രഭാഷണം നടത്തി.

പാസ്റ്റർ ജോർജ് തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ്, പാസ്റ്റർ സിബി കുരുവിള തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിച്ചു. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷ ഉണ്ടായിരിന്നു. സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ആശാ തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ഷൈജ മാത്യു പ്രസംഗിച്ചു.

ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News