ബഹ്‌റൈൻ ദേശീയ ദിനത്തിൽ കെ.പി.എ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈനിന്റെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മിറ്റി റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. 200 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു.

റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ട്രെഷറർ മജു വർഗീസ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ റോജി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ യുടെ ഉപഹാരം ചടങ്ങിൽ വച്ച് ഹോസ്പിറ്റൽ അഡ്മിൻ കോ-ഓർഡിനേറ്റർ ലെവിസ് നു കൈമാറി. കെ.പി.എ സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് , വൈ. പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ സന്നിഹിതരായിരുന്നു .

ഏരിയ ജോ. സെക്രട്ടറി സാജൻ നായർ , വൈ. പ്രസിഡന്റ് ജമാൽ കോയിവിള, ഏരിയ കോ-ഓർഡിനേറ്റര്മാരായ അനിൽ കുമാർ, കോയിവിള മുഹമ്മദ്, പ്രവാസി ശ്രീ. യൂണിറ്റ് ഹെഡുകൾ ആയ പ്രദീപ അനിൽ, ശാമില ഇസ്മായിൽ, റസീല മുഹമ്മദ്, ഏരിയ മെമ്പർ അക്ബർ എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.

Print Friendly, PDF & Email

Leave a Comment

More News