സംഘ് പരിവാറിനെതിരായ പോരാട്ടത്തിന് വേണ്ടത് രാഷ്ട്രീയ കൃത്യത: ഇ.സി ആയിശ

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് നയിക്കുന്ന പ്രചരണ പ്രചരണ ജാഥ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ ഉദ്ഘാടനം ചെയ്യുന്നു

വഴിക്കടവ്: സംഘ് പരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മുഖ്യധാരാ പാർട്ടികൾ പരാജപ്പെടുന്നു. അധികാര താൽപര്യങ്ങൾക്കപ്പുറം രാഷ്ട്രീയ കൃത്യതയോടുള്ള നിലപാട് സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം, സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിന് വളം വെച്ച് കൊടുക്കുന്ന നിലപാടിൽ നിന്ന് മാറി രാഷ്ട്രീയ കൃത്യതയുള്ള നിലപാട് സ്വീകരിക്കജണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ പ്രസ്താവിച്ചു.

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയുടെ പതാക കൈമാറി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ സി ആയിശ. അത്തരം രാഷ്ട്രീയ വ്യക്തയുള്ളതുകൊണ്ടാണ് വെൽഫെയർ പാർട്ടിക്ക് സംഘ് നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയുന്നതെന്നും അവർ പറഞ്ഞു.

പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ട്രഷറർ മുനീബ്കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് നസീറാ ബാനു, ജില്ലാ സെക്രട്ടറിമാരായ ജംഷീൽ അബൂബക്കർ, നൗഷാദ് ചുള്ളിയൻ, സുഭദ്ര വണ്ടൂർ, ബിന്ദു പരമേശ്വരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹസീനാ വഹാബ്, തസ്ലീം മമ്പാട്, മണ്ഡലം പ്രസിഡണ്ടുമാരായ അസീസ് മാസ്റ്റർ, അബ്ദുല്ലക്കോയ തങ്ങൾ, അബ്ദുറഷീദ് കെ.കെ, റഷീദ് എൻ.കെ എന്നിവർ സംസാരിച്ചു. കൊണ്ടോട്ടിയിൽ നടന്ന ആദ്യദിന സമാപന സമ്മേളനത്തിൽ വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീനാ ഇർഷാദ് ഉൽഘാടനം ചെയ്തു.

എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഹാസ്യ കലാവിഷ്ക്കാരം “ചേര ചോര മാർത്താഢ പെരുമാൾ, ഒരു താത്വിക അവലോകനം ” അരങ്ങേറി.

Print Friendly, PDF & Email

Leave a Comment

More News