ഡിഫൻസ് എക്‌സ്‌പോയില്‍ തദ്ദേശീയമായി നിർമ്മിച്ച ‘ഓട്ടോമാറ്റിക് ഗൺ’ പ്രദർശിപ്പിച്ചു

ഗാന്ധിനഗർ : ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ നടന്നുകൊണ്ടിരിക്കുന്ന ഡിഫൻസ് എക്‌സ്‌പോ 2022-ൽ ഇന്ത്യൻ സൈന്യം തദ്ദേശീയമായി രൂപകല്പന ചെയ്ത അത്യാധുനിക റോബോട്ടിക് തോക്ക് ‘ത്രിശൂൽ’ പ്രദർശിപ്പിച്ചു.

ത്രിശൂൽ തോക്ക് പൂർണ്ണമായും ഓട്ടോമാറ്റിക് ആണ്, ശത്രു അതിന്റെ റഡാറിൽ വന്നാലുടൻ അത് യാന്ത്രികമായി ലക്ഷ്യത്തിലെത്തുമെന്ന് ഡിഫൻസ് ഓഫീസർ പരാസ് കൻവാർ പറഞ്ഞു.

ഗാന്ധിനഗറിലെ എക്‌സിബിഷൻ സെന്ററിൽ മെയ്ഡ് ഇൻ ഇന്ത്യ ആയുധ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. 300 മീറ്ററോളം അകലെ വെച്ചുതന്നെ ശത്രുവിനെ കണ്ടെത്തുന്ന സെൻസറാണ് തോക്കിൽ ഘടിപ്പിച്ചിരിക്കുന്നതെന്നും, ശത്രുവിനെ നശിപ്പിക്കാൻ ഓപ്പറേറ്റർ ഇല്ലാതെ ഓട്ടോമാറ്റിക്കായി ട്രിഗർ വലിക്കുമെന്നും കൻവർ പറഞ്ഞു. മനുഷ്യനെയും മൃഗങ്ങളെയും പക്ഷികളെയും എന്തിന് വാഹനങ്ങളെപ്പോലും വേർതിരിക്കാൻ ഓട്ടോമാറ്റിക് തോക്കിന് കഴിയും എന്നത് ശ്രദ്ധേയമാണ്.

തോക്കിന്റെ ദൂരപരിധി 300 മീറ്ററിനപ്പുറം വർധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ അനുമതി ലഭിച്ചാൽ നിയന്ത്രണരേഖയിൽ (എല്‍‌ഓ‌സി) തോക്ക് വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News