ദീപാവലിക്ക് ഹലാൽ ഭക്ഷണ ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദു സംഘടനകൾ

ബെംഗളൂരു: ദീപാവലി ദിനത്തിൽ ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു സംഘടനകളുടെ പ്രചാരണം. കർണാടകയിലാണ് സംഭവം. സംഘടനകൾ വീടുവീടാന്തരം പ്രചാരണം സംഘടിപ്പിക്കുന്നു. ഹിന്ദു ജനജാഗ്രതി സമിതി, ശ്രീരാമസേന, രാഷ്ട്ര രക്ഷണ പട, വിശ്വഹിന്ദു സനാതന പരിഷത്ത് എന്നിവയുടെ നേതൃത്വത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഹലാൽ സർട്ടിഫിക്കേഷനിലൂടെ സാമ്പത്തിക മേഖലയിലേക്ക് മതം കടന്നുകയറുകയാണെന്നും ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. ദീപാവലി സീസൺ കഴിയുന്നതുവരെ പ്രചാരണം തുടരുമെന്നും അവർ അറിയിച്ചു. ഓട്ടോറിക്ഷകളിൽ മൈക്ക് ഘടിപ്പിച്ചാണ് ഇവർ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തുന്നത്.

Print Friendly, PDF & Email

Leave a Comment

More News