കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: തരൂരിന് പിന്തുണ നല്‍കിയവര്‍ കെപിസിസിയുടെ ഹിറ്റ് ലിസ്റ്റില്‍

കൊച്ചി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ പിന്തുണച്ച നേതാക്കൾ കേരള പിസിസിയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് സൂചന. കെപിസിസി പ്രസിഡന്റും എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചപ്പോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. ശബരിനാഥൻ, ഉൾപ്പെടെയുള്ള യുവനേതാക്കളും തമ്പാനൂർ രവി, കെ.സി. അബു, എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ളവർ തരൂരിനൊപ്പം നിന്നു.

തരൂരിരിനൊപ്പം നിന്നവരെ രൂക്ഷമായി വിമർശിച്ച് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ രംഗത്തെത്തി. ഹൈബി ഈഡൻ എംപി, എംഎൽഎ പി.സി. വിഷ്ണുനാഥും തരൂരിനൊപ്പം നിന്നു. സംസ്ഥാനത്തെ യുവാക്കളുടെ പിന്തുണയാണ് തരൂരിന് ലഭിച്ചത്.

ഇന്തയൊട്ടാകെയും നെഹ്‌റു കുടുംബത്തിന്റെ അടിമത്തത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തരൂരിന് വോട്ട് ചെയ്തു. ആരെല്ലാം തരൂരിന് അനുകൂലമായി വോട്ട് ചെയ്തു എന്ന് അറിയാന്‍ വഴിയില്ല. എന്നാല്‍ ഏകദേശം തരൂരിന് വേണ്ടി വോട്ട് ചെയ്തവരെ കെപിസിസി നേതൃത്വത്തിന് അറിയാം. അതിനാല്‍ അവര്‍ക്ക് നേതൃത്വം പണികൊടുക്കും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നെഹ്‌റു കുടുംബത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ് ഖര്‍ഗെ എന്ന നിലയിലായിരുന്നു ഇന്ത്യയൊട്ടുക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

Print Friendly, PDF & Email

Leave a Comment

More News