ഇടുക്കിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേരിയമംഗലത്തിന് സമീപം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരനായ അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് നിയന്ത്രണംവിട്ട് താഴ്‌ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. താഴ്‌ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ജീവനക്കാരുള്‍പ്പടെ അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്‌സ് സംവിധാനങ്ങളും നാട്ടുകാരും ചേർന്ന് ബസിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ കോതമംഗലത്തെയും നേര്യമംഗലത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News