കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ 3000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി

കുവൈറ്റ് : അനുവദിച്ച വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഒരാഴ്ചയ്ക്കുള്ളിൽ റദ്ദാക്കിയതായി കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വർക്ക് പെർമിറ്റിലെ മാറ്റം അല്ലെങ്കിൽ മറ്റൊരു തൊഴിൽ മേഖലയിലേക്കുള്ള താമസസ്ഥലം മാറ്റം കാരണമാണ് ലൈസൻസ് റദ്ദാക്കപ്പെട്ടത്. തൊഴിൽ, തൊഴിലുമായോ ശമ്പളവുമായോ ബന്ധപ്പെട്ട ആവശ്യകതകളിലൊന്ന് അവർ പാലിക്കുന്നില്ല എന്നു കണ്ടെത്തിയതാണ് ലൈസന്‍സ് റദ്ദാക്കുന്നത്.

പ്രവാസി ഡ്രൈവർമാരുടെ ലൈസൻസ് ഫയലുകൾ പരിശോധിക്കാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്.

എല്ലാ ലൈസൻസുകളും പരിശോധിക്കാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ട്. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് ബ്ലോക്ക് ചെയ്യുകയും ഉടമയെ വിളിച്ചുവരുത്തുകയും ചെയ്യും. വ്യക്തി ലൈസൻസ് കൈമാറിയില്ലെങ്കിൽ, കുവൈറ്റ് മൊബൈൽ ഐഡി വഴിയും സഹേൽ ആപ്ലിക്കേഷൻ വഴിയും അത് ബ്ലോക്ക് ചെയ്യും.

കുവൈത്തിൽ മുൻവർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ ഒക്‌ടോബർ 10 തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News