ആലിയ ഭട്ടും രൺബീർ കപൂറും നീതു കപൂർ, സോണി റസ്ദാൻ എന്നിവർക്കൊപ്പം വിവാഹശേഷം ആദ്യ ദീപാവലി ആഘോഷിച്ചു

ബോളിവുഡിലെ പവർ ജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ഏപ്രിലിൽ വിവാഹിതരായ ഇരുവരും ജൂണിൽ തങ്ങളുടെ ഗർഭധാരണം പ്രഖ്യാപിച്ചു. കുഞ്ഞിന്റെ വരവിന് മുന്നോടിയായി ആലിയയും രൺബീറും വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പം ആദ്യ ദീപാവലി ആഘോഷിക്കുകയാണ്.

വിവാഹത്തിന് ശേഷമുള്ള ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും ആദ്യ ദീപാവലി തിങ്കളാഴ്ച വൈകുന്നേരം, സോഷ്യൽ മീഡിയയിൽ സജീവമായ നീതു കപൂർ, ഇൻസ്റ്റാഗ്രാമിൽ സന്തോഷകരമായ ഒരു കുടുംബ ചിത്രം പങ്കിട്ടു. ചിത്രത്തിൽ രൺബീർ, ആലിയ, സോണി റസ്ദാൻ, ഷഹീൻ ഭട്ട് എന്നിവരും ഉണ്ട്. ഗോൾഡൻ എംബ്രോയ്ഡറി ഉള്ള കറുത്ത കുർത്ത ധരിച്ചാണ് രൺബീർ. പിങ്ക് നിറത്തിലുള്ള പരമ്പരാഗത വസ്ത്രമാണ് ആലിയ ധരിച്ചിരിക്കുന്നത്. സന്തോഷകരമായ സെൽഫിയാണ് രൺബീർ പകർത്തിയത്. ദീപാവലി ആശംസകൾ എന്നാണ് നീതു ചിത്രം ആരാധകരുമായി പങ്കുവെച്ചത്.

ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ കപൂർ കുടുംബം ആലിയയുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബർ അവസാനമോ ഡിസംബർ ആദ്യവാരമോ എപ്പോൾ വേണമെങ്കിലും കുഞ്ഞിന് ജന്മം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ആലിയയും രൺബീറും ഇപ്പോൾ ബ്രഹ്മാസ്ത്രയുടെ ഗംഭീര വിജയം ആസ്വദിക്കുകയാണ്. ബോക്‌സോഫീസിൽ കുതിച്ചുയർന്ന ചിത്രം ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യും. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’, ‘ജീ ലെ സരാ’ എന്നീ ചിത്രങ്ങളിലൂടെ ആലിയയെ അടുത്തതായി കാണാം. ശ്രദ്ധ കപൂറിനൊപ്പം ലവ് രഞ്ജന്റെ അടുത്ത ചിത്രവും രശ്മിക മന്ദാനയ്‌ക്കൊപ്പം അനിമലും രൺബീറിനുണ്ട് .

Print Friendly, PDF & Email

Leave a Comment

More News