അമേരിക്കയില്‍ 21 വര്‍ഷത്തിനിടെ ആദ്യമായി ഭവന വായ്പാ പലിശ നിരക്ക് 7.16 ശതമാനത്തിലെത്തി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 21 വര്‍ഷത്തിനിടെ ആദ്യമായി ഭവന വായ്പാ പലിശ നിരക്ക് 7.16 ശതമാനമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.

മോര്‍ട്ട്‌ഗേജ് ബാങ്കേഴ്‌സ് അസ്സോസിയേഷന്‍ (എം.ബി.എ.) ഒക്ടോബര്‍ 26 ബുധനാഴ്ച പ്രസിദ്ധീകരിച്ച സ്ഥിതിവിവര കണക്കുകളിലാണ് ഈ വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വീട് വാങ്ങുമ്പോള്‍ മുപ്പതു വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 7.16 ശതമാനത്തില്‍ എത്തിയതോടെ വില്പനയില്‍ ഗണ്യമായി കുറവുണ്ടാകുകയും, റിയല്‍ എസ്റ്റേറ്റ് വ്യാപാരം മന്ദീഭവിക്കുകയും ചെയ്തതും ഭവന വായ്പാ അപേക്ഷകള്‍ 1997 നുശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തിട്ടുണ്ട്.

നവംബര്‍ ആദ്യവാരം പലിശനിരക്ക് വീണ്ടും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ പറയുന്നു.

നാല് ലക്ഷം ഡോളര്‍ മൂല്യമുള്ള വീടുകള്‍ 17 ലക്ഷം കുറഞ്ഞ് ഇപ്പോള്‍ 23 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകും മുമ്പ് 30 വര്‍ഷത്തെ പലിശ നിരക്ക് നാല് ശതമാനത്തില്‍ താഴെയായിരുന്നു.

പലിശ നിരക്ക് ഉയര്‍ന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ 20 നഗരങ്ങളിലെ വീടുകളുടെ വില്പനയില്‍ 1.3 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

1990 നു ശേഷം ആദ്യമായാണ് എം.ബി.എ. ഇത്തരമൊരു സര്‍വ്വെ സംഘടിപ്പിച്ചത്.

Print Friendly, PDF & Email

Leave a Comment

More News