മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കൽബ (ഷാര്‍ജ) : മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് കൽബയിൽ അനുശോചന യോഗം സംഘടിപ്പിച്ചു . കൽബയിലെ മലയാളി കൂട്ടായ്മയുടെ ബാനറിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ഉമ്മൻചാണ്ടിയുടെ വിയോഗം പൊതു രാഷ്ട്രീയത്തിനും സംസ്ഥാനത്തും മാത്രമല്ല പ്രവാസ ലോകത്തിനും തീരാനഷ്ടമെന്ന് അനുശോചനയോഗം ഉൽഘാടനം ചെയ്ത ഐ.എസ്‌.സി ക്ലബ്ബ് ആക്റ്റിംഗ് പ്രസിഡന്റ് സി.എക്‌സ് ആന്റണി ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. ക്ലബ്ബ് ആക്റ്റിംഗ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതം ആശംസിച്ചു.

ക്ലബ് ട്രഷറർ വി.ഡി. മുരളിധരൻ, ഉപദേശക സമിതി അംഗം എൻ. അബ്ദുസമദ്, ക്ലബ്ബ് പി. ആർ. ഒ. സി.കെ. അബൂബക്കർ, ആർട്സ് കൺവീനർ കെ. പി. മുജീബ്‌, ഖോർഫുഖാൻ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി പ്രേമിസ് പോൾ, അഷറഫ് കുനിയിൽ, അമീർ മണ്ണാർക്കാട്, മറ്റു കെഎംസിസി, ഇൻകാസ് ഭാരവാഹികൾ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു. ആർട്‌സ് സെക്രട്ടറി സുബൈർ എടത്തനാട്ടുകര അനിശോചന യോഗത്തിൽ നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News