ഉണ്ണി തൊയക്കാട്ട് മന്ത്ര കണക്റ്റികട്ട് റീജിണൽ വൈസ് പ്രസിഡന്റ്

മന്ത്രയുടെ കണക്റ്റികട്ട് റീജിണൽ വൈസ് പ്രസിഡന്റ് ആയി ഉണ്ണി തൊയക്കാട്ടിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. കണക്ടിക്കട്ടിലെ മലയാളി സമൂഹത്തിലെ പരിചിത മുഖം ആയ ശ്രീ ഉണ്ണി മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരും എന്ന് ശ്രീ ഹരി പ്രത്യാശ പ്രകടിപ്പിച്ചു

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ട് (മസ്‌കോൺ) 2009-ൽ ആരംഭിച്ചത് മുതൽ സംഘടനയിൽ വിവിധ റോളുകൾ വഹിക്കുന്ന ഉണ്ണി തൊയക്കാട്ട് നിലവിൽ അതിന്റെ ഉപദേശക സമിതി അംഗമാണ്. 2023 – 2024 വർഷത്തേക്കുള്ള ഫോമയുടെ നാഷണൽ കമ്മിറ്റി അംഗമായി ന്യൂ ഇംഗ്ലണ്ട് റീജിയനെ പ്രതിനിധീകരിച്ച് ഉണ്ണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു . ഒരു ഐടി പ്രൊഫഷണലായ ഉണ്ണി പാലക്കാട് സ്വദേശിയാണ്, ഭാര്യ രാധയ്ക്കും രണ്ട് പെൺമക്കളായ അനുശ്രീ , അർച്ചന എന്നിവർക്കുമൊപ്പം കണക്ടിക്കട്ടിലെ ട്രംബുളിൽ താമസിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News