യൂറോപ്പിൽ പുതിയ ആണവായുധങ്ങൾ യുഎസ് വിന്യസിച്ചതിനെ റഷ്യ അപലപിച്ചു

യൂറോപ്പിലെ നേറ്റോ താവളങ്ങളിൽ നവീകരിച്ച യുഎസ് ബി61 തന്ത്രപരമായ ആണവായുധങ്ങൾ അതിവേഗം വിന്യസിക്കുന്നതിനെ റഷ്യ അപലപിച്ചു. ഈ നീക്കം “ആണവ പരിധി” കുറയ്ക്കുമെന്നും മോസ്കോയുടെ സൈനിക പദ്ധതികൾ പരിഷ്കരിക്കാൻ പ്രേരിപ്പിക്കുമെന്നും പറഞ്ഞു.

ആണവായുധങ്ങൾ (യൂറോപ്പിലെ ഫ്രീ-ഫാൾ ബോംബുകൾ) നവീകരിക്കാനുള്ള പദ്ധതികൾ അവഗണിക്കാനാവില്ലെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്കോയെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

“യുണൈറ്റഡ് സ്റ്റേറ്റ്സ് അവയെ നവീകരിക്കുന്നു, അവയുടെ കൃത്യത വർദ്ധിപ്പിക്കുകയും ന്യൂക്ലിയർ ചാർജിന്റെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. അതായത്, അവർ ഈ ആയുധങ്ങളെ ‘യുദ്ധഭൂമി ആയുധങ്ങളാക്കി’ മാറ്റുകയും അതുവഴി ആണവ പരിധി കുറയ്ക്കുകയും ചെയ്യുന്നു,” ഗ്രുഷ്കോ പറഞ്ഞു.

യൂറോപ്യൻ താവളങ്ങളിൽ എത്തുന്ന പുതിയ ആയുധങ്ങൾക്കൊപ്പം B61-ന്റെ ആധുനികവൽക്കരിച്ച പതിപ്പായ B61-12-ന്റെ വിന്യാസം ത്വരിതപ്പെടുത്തുമെന്ന് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്റെ യോഗത്തിൽ വാഷിംഗ്ടൺ വെള്ളിയാഴ്ച പ്രഖ്യാപിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവ വികാസം.

12-അടി B61-12 ഗ്രാവിറ്റി ബോംബ് മുൻ പതിപ്പുകളേക്കാൾ കുറഞ്ഞ അളവില്‍ ന്യൂക്ലിയർ വാർഹെഡ് വഹിക്കുന്നു. എന്നാൽ, കൂടുതൽ കൃത്യവും ഭൂമിക്ക് താഴെ തുളച്ചുകയറാനും കഴിയുമെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ് നടത്തിയ ഗവേഷണ പഠനത്തിൽ പറയുന്നു.

അതേസമയം, റഷ്യ ഏകദേശം 2,000 “പ്രവർത്തനപരവും തന്ത്രപരവുമായ ആണവായുധങ്ങൾ” പരിപാലിക്കുന്നു. പാശ്ചാത്യ പത്ര റിപ്പോർട്ടുകൾ പ്രകാരം, യുഎസിന് അത്തരം 200 ഓളം ആയുധങ്ങളുണ്ട്. അതിൽ പകുതിയും ഇറ്റലി, ജർമ്മനി, തുർക്കി, ബെൽജിയം, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ താവളങ്ങളിലാണ്.

Print Friendly, PDF & Email

Leave a Comment

More News