കാർഡിയോളജിസ്റ്റ് ഡോ. സൂരജ് ആർ കുറുപ്പ് ഫ്‌ളോറിഡയിൽ അന്തരിച്ചു

ഫ്‌ളോറിഡ: ഒർലാൻഡോ ഹെൽത്ത് ഹാർട്ട് & വാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജിസ്റ്റ് ഡോ. സൂരജ് ആർ കുറുപ്പ് (48) ഹ്യദയാഘാതത്തെ തുടർന്ന് ഫ്‌ളോറിഡയിൽ അന്തരിച്ചു. ഹരിപ്പാട് നങ്യാർകുളങ്ങര താമരവേലിൽ ശ്രീഭവനിൽ രാജേന്ദ്ര കുറുപ്പിന്റെ മകനാണ് ഡോക്ടർ സൂരജ് കുറുപ്പ്.

കൊല്ലം പൂതക്കുളം നളിനാസദാനം വി.കെ ബാലൻ നായരുടെ മകൾ പാർവ്വതി (മിക്കി) ആണ് ഭാര്യ. ഏക മകൾ: ദേവിക.

സംസ്കാരം പിന്നീട് ഫ്‌ളോറിഡയിൽ വെച്ച് നടത്തപ്പെടും.

Print Friendly, PDF & Email

Leave a Comment

More News