വേൾഡ് മലയാളി കൗണ്‍സിൽ യുണിഫൈഡ് സാമൂഹ്യ നന്മക്കായി പ്രവർത്തിക്കും; ഒപ്പം യോജിപ്പിനായി ശ്രമം തുടരും

ന്യൂജേഴ്‌സി: ഡോ. രാജ് മോഹൻ പിള്ള അദ്ധ്യക്ഷനായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സൂം വഴി കൂടിയ യോഗത്തിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് ഭാരവാഹികള്‍ പങ്കെടുത്തു. യോഗത്തില്‍ ഒരു ഗ്ലോബൽ അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഗ്ലോബൽ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വേൾഡ് മലയാളിയിൽ നിന്ന് പിരിഞ്ഞുപോയ എല്ലാ വിഭാഗത്തേയും ഒന്നിപ്പിക്കുവാൻ ശ്രമിക്കും. ജോണി കുരുവിള നയിക്കുന്ന ഗ്രൂപ്പ്, മോഹൻ പാലക്കാട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു (പി.ഡബ്ല്യൂ.എം.സി) ഗ്രൂപ്പ്, ഗോപാല പിള്ളയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പും ഇപ്പോൾ നിലവിലുണ്ട്. വിഘടിച്ചതിന്റെ പ്രധാന കാരണങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുവാൻ യൂണിഫൈഡ് ഗ്രൂപ്പ് സ്ഥാപക അംഗങ്ങളുടെ സഹായം തേടാനും തീരുമാനമായി.

1. വിഘടിച്ചു നിൽക്കുന്ന ഇരു ഗ്രൂപ്പുകളെ ഒരു കുടകീഴിൽ കൊണ്ടുവരുവാൻ എല്ലാ ശ്രമങ്ങളും നടത്തുക.
2. സമാന വീക്ഷണമുള്ള മറ്റു സാമൂഹിക സംഘടനകളോട് ചേർന്നു സാമൂഹ്യ നന്മക്കായി പ്രവർത്തിക്കുക.
3. തികച്ചും മാറ്റങ്ങളോടെ സമകാലിക സാഹചര്യത്തിന് തക്കതായ പുതിയ ബൈലോസ് സ്വീകരിക്കുക.
4. വേൾഡ് മലയാളി കൗൺസിലിൽ നിന്നും വിട്ടു പോയവരെ കൂട്ടിച്ചേർക്കുക.
5. വേൾഡ് മലയാളി കൗൺസിൽ ജന്മ നാടായ ന്യൂ ജേഴ്‌സിയിൽ ഹെഡ് ക്വാർട്ടേഴ്‌സ് ആക്കി മാറ്റുക.
6. വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്സിയിൽ 2016 ൽ രജിസ്റ്റർ ചെയ്തു യൂണിഫിക്കേഷൻ നടത്തിയ റീജിയന് എല്ലാ സഹായവും നൽകുക.

ചടങ്ങിൽ, അമേരിക്ക റീജിയൻ മുൻ പ്രസിഡന്റ് സുധീർ നമ്പ്യാര്‍, പ്രൊഫ. കെ. പി. മാത്യു, ഡോ. പി.വി. ചെറിയാൻ (ബഹ്റൈന്‍), അഡ്വ. ജോസ് എബ്രഹാം (സുപ്രീം കോടതി അഭിഭാഷകന്‍, ന്യൂഡല്‍ഹി), ഡോ. മിലിൻഡ് തോമസ് (ജയ്പൂര്‍), ഡോ. ഡെയ്സി ക്രിസ്റ്റഫർ, അഡ്വ. സൂസൻ മാത്യു, അഡ്വ. ജോർജ് വര്ഗീസ്, വര്‍ഗീസ് കയ്യാലക്കകം, ഡോ. താരാ സാജൻ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ മലയാളികൾക്ക് നന്മക്കായി ഉതകുന്ന പ്രോജക്റ്റുകൾ ചെയ്യുവാൻ മുൻകൈ എടുക്കുമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. രാജ്‌മോഹൻ പിള്ള പറഞ്ഞു. ബിസിനസ് സം‌രംഭകനായ രാജൻ പിള്ള ഉദ്ദേശം
600 മില്ല്യണ്‍ ഡോളർ വിദേശ വ്യാപാരം വർഷാവര്‍ഷം ചെയ്തുവരുന്ന മലയാളിയാണ്.

അമേരിക്കയിൽ ഭൂരിപക്ഷം പ്രൊവിൻസുകളും മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിംഗ് റിപ്പീൽ ചെയ്തതോടെ നിയമപരമായി മാതൃ സംഘടനയായ യൂണിഫൈഡിൽ എത്തിച്ചേർന്നിരിക്കുകയാണ്. തുടർന്നുള്ള പ്രവർത്തനങ്ങൾ റീജിയൻ എക്സിക്യൂട്ടിവ് കൗൺസിൽ കൂടി തീരുമാനിക്കണമെന്ന് പി.സി. മാത്യു തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഒക്കലഹോമ, ഡി.എഫ്.ഡബ്ല്യൂ, ഫ്ലോറിഡ, ടോറോന്റോ, ചിക്കാഗോ, ന്യൂയോർക്ക്, ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂജേഴ്സി എന്നിവിടങ്ങളിലുള്ള പ്രൊവിൻസുകളാണ് പ്രധാനമായും ഡബ്ല്യൂ എം സി യൂണിഫൈഡിൽ ഉള്ളത്. കൂടാതെ, ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റൺ, നോർത്ത് ജേഴ്സി, ഓൾ വിമൻസ് പ്രൊവിൻസ് മുതലായവ സംഘടിപ്പിക്കുവാൻ മുൻകൈ എടുത്തവർ എന്ന നിലക്ക് തങ്ങളോടൊപ്പം നിൽക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സൂം വഴിയായി വിളിച്ചുകൂട്ടിയ സ്പെഷ്യൽ യോഗത്തിൽ ഏക അഭിപ്രായത്തോടെ ആണ് തീരുമാനങ്ങൾ എടുത്തത്. അമേരിക്കയുടെ വിവിധ ഭാഗത്തു നിന്നുമാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വേൾഡ് മലയാളി കൗൺസിൽ നേതാക്കളും പിന്തുണ അറിയിച്ചു.

ഡിസംബറോടുകൂടി തിരഞ്ഞെടുപ്പ് നടത്തി പുതിയ അമേരിക്ക റീജിയൻ കമ്മിറ്റി സ്ഥാനം എടുക്കുംവരെ മുൻ കമ്മിറ്റി പി.സി. മാത്യു (ഡി. എഫ്, ഡബ്ല്യൂ പ്രൊവിൻസ് ഡാളസ്) ചെയർമാനായും, എൽദോ പീറ്റർ (ഹൂസ്റ്റൺ) ആക്ടിംഗ് പ്രസിഡന്റായും പ്രവർത്തിക്കും. ജനറൽ സെക്രെട്ടറിയായി കുരിയൻ സക്കറിയ (സാബു തലപ്പാല, ഒക്‌ലലഹോമ), അസ്സോസിയേറ്റ് സെക്രട്ടറി അലക്സ് യോഹന്നാൻ (ഫ്ലോറിഡ), ട്രഷററായി ഫൗണ്ടർ കൂടിയായ ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്‌സി) എന്നിവരും, വൈസ് ചെയർ പേഴ്സൺ ആയി ശോശാമ്മ ആൻഡ്രൂസ് (ന്യൂയോർക്ക്), വൈസ് ചെയർമാനായി മാത്യു വന്ദനത്തുവയലിൽ (ബ്രിട്ടീഷ് കൊളംബിയ), വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ജോസ് ആറ്റുപുറം (ഫിലഡൽഫിയ), അഡിഷണൽ വൈസ് പ്രസിഡന്റ് ഉഷ ജോർജ് (ന്യൂയോർക്ക്), എന്നിവരോടൊപ്പം ചാരിറ്റി ഫോറം ചെയറായി നൈനാൻ മത്തായി (ഫിലഡൽഫിയ), പബ്ലിക് റിലേഷൻ ഓഫീസർ ആയി ജെയ്സി ജോർജ്, കൾച്ചറൽ ഫോറം ചെയറായി എലിസബത്ത് റെഡ്യാര്‍ ( ഇരുവരും ഡാളസ്), പൊളിറ്റിക്കൽ ഫോറം ചെയറായി മാത്തുക്കുട്ടി അലുമ്പറമ്പിൽ (ചിക്കാഗോ) എന്നിവർ ചുമതലയേറ്റു.

മൗന പ്രാത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് എൽദോ പീറ്റർ സ്വാഗതം പറയുകയും, പ്രൊഫ. കെ. പി. മാത്യു, ഡോ പി. വി. ചെറിയാൻ, അഡ്വ. സൂസൻ മാത്യു, ഡോ ഡെയ്സി ക്രിസ്റ്റഫർ, ഡോ. മിലിൻഡ് തോമസ്, മാത്തുക്കുട്ടി ആലുംപറമ്പിൽ, ജോസ് ആറ്റുപുറം, മാത്യു വന്ദനത്തുവയലിൽ, അഡ്വ. ജോർജ് വര്‍ഗീസ്, വര്‍ഗീസ് കയ്യാലക്കകം, അലക്സ് യോഹന്നാൻ, എലിസബത്ത് റെഡ്യാര്‍, ഡോ താരാ സാജൻ, പ്രൊഫ. ജോയ് പല്ലാട്ടുമഠം, ഫിലിപ്പ് മാരേട്ട്, മഹേഷ് പിള്ള മുതലായവർ പ്രസംഗിച്ചു. ബോസ്റ്റൺ പ്രൊവിൻസ് ചെയർമാൻ ബിജു തുമ്പിൽ ചോദ്യോത്തര വേളയിൽ ചോദിച്ച ചോദ്യങ്ങൾക്കു എൽദോ പീറ്റർ മറുപടി നൽകി. ജനറൽ സെക്രട്ടറി കുരിയൻ സഖറിയ നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News