ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ (3) പ്രവർത്തനോദ്ഘാടനം നവംബർ 13 ഞായറാഴ്ച

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ (3) പ്രവർത്തനോദ്ഘാടനം നവംബർ 13 ഞായറാഴ്ച 5 മണിക്ക് റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് (5 Willow Tree Road , Monsey, NY 10952 ) ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിക്കുന്നതായിരിക്കുമെന്ന് ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോ അറിയിച്ചു.

ഈ അവസരത്തിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റക്ക് സ്വീകരണവും നൽകുന്നതാണ്.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ Elijah Reichlin-Melnick, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, മറ്റ് വിശിഷ്ടാതിഥികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും.

ഫൊക്കാനയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ, ഡോ. ബ്രിജിത്ത് ജോർജ്, ട്രസ്റ്റീ ബോർഡ്‌ ചെയർ സജി പോത്തൻ തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ ഈ മീറ്റിംഗില്‍ സംബന്ധിക്കുന്നതാണ്.

വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഡിന്നറോടു കൂടിയാണ് ഈ മീറ്റിംഗ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി റീജണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോ, സെക്രട്ടറി ഷൈനി ഷാജൻ, ട്രഷർ ജീമോൻ വർഗീസ്, കോഓർഡിനേറ്റർ ഇട്ടൂപ്പ് ദേവസ്സി എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News