കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് മസ്തിഷ്‌ക്ക പ്രവര്‍ത്തനം നിലച്ച രോഗിക്ക് 21.1 മില്യണ്‍ നഷ്ടപരിഹാരം

ഡാളസ് : കാല്‍മുട്ടിലെയും, കാലിലെയും ശസ്ത്രക്രിയക്ക് ജനള്‍ അനസ്തീഷാ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌ക്കത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു അബോധാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഡാളസ് കൗണ്ടി ജൂറി ഒക്ടോബര്‍ 31ന് വിധിച്ചു.

2017 ഒക്ടോബറില്‍ കാര്‍ലോസ് റോഹാസ്(32) ക്രിസ്തുമസ് ലൈറ്റിടുന്നതിന് ലാഡറില്‍ കയറുന്നതിനിടയില്‍ താഴെ വീണ് കാലിനും, കാല്‍മുട്ടിനും പരിക്കേറ്റിരുന്നു. തൊട്ടടുത്തദിവസം ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കാര്‍ലോസിനെ ബെയ്‌ലല്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ (ഡാളസ്) പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയത് യു.എസ്. അനസ്തീഷ്യ പാര്‍ട്ട്‌നേഴ്‌സ്(ടെക്‌സസ്) ആയിരുന്നു.

ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മര്‍ദ്ദം കാര്യമായി കുറയുകയും തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ ലഭിക്കാതെ വരികയും ചെയ്തതാണ് രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുന്നതിനും, ശയ്യാവലംബനായി തീരുകയും ചെയ്തത്.

2021ല്‍ കാര്‍ലോസിന്റെ കുടുംബം റജിസ്‌ട്രേഡ് നഴ്‌സ് അനസ്‌തെറ്റിസ്റ്റ് കേയ്‌സിമാര്‍ട്ടിന്‍, ഡോക്ടര്‍ മല്ലോറി ക്ലിന്‍, യു.എസ്. പാര്‍ട്ട്‌നേഴ്‌സ് ഓഫ് ടെക്‌സസ്, ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവരെ പ്രതിചേര്‍ത്ത് ലൊ സ്യൂട്ട് ഫയല്‍ ചെയ്തു.

ശസ്ത്രക്രിയാ സമയത്ത് രക്തസമ്മര്‍ദ്ദം കുറഞ്ഞുവരുന്നത് ശ്രദ്ധിച്ചില്ലെന്നും, പിന്നീട് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിന് ആവശ്യമായ മരുന്നകള്‍ നല്‍കിയെങ്കിലും, ഇത് റിക്കാര്‍ഡ് ചെയ്യാതെ ശസ്ത്രക്രിയ സമയത്ത് രോഗിയുടെ രക്തസമ്മര്‍ദ്ദനില സാധാരണ നിലയിലായിരുന്നുവെന്ന് കള്ള റിക്കാര്‍ഡ് ഉണ്ടാക്കുകയും ചെയ്തത് ജൂറി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. ഇലക്ട്രോണിക്ക് റിക്കാര്‍ഡുകള്‍ നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News