നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു; പിതാവും മകനും മരിച്ചു

ആലക്കോട്: വീട്ടു മുറ്റത്തുനിന്ന് പുറത്തേക്കെടുത്ത കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അച്ഛനും മകനും മരണത്തിന് കീഴടങ്ങിയത്. മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (58), മകൻ ബിൻസ് (18) എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം.

മാർ അലക്‌സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. വീടിനു പുറകിലുണ്ടായിരുന്ന കാർ പുറത്തെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരേതരായ ലൂക്കോസിന്റെയും അന്നക്കുട്ടിയുടെയും മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റ് മക്കൾ: ആൻസ്, ലിസ്, ജിസ്.

Print Friendly, PDF & Email

Leave a Comment

More News